സെന്‍കുമാര്‍ ഡിജിപിയായി ഇന്ന് സ്ഥാനമേല്‍ക്കും: ജേക്കബ് തോമസ് ഫയര്‍ ഫോഴ്‌സ് ഡിജിപിയാകും, ശങ്കര്‍ റെഡ്ഡി വിജിലന്‍സ് തലപ്പത്ത്

പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തി സര്‍ക്കാര്‍. സെന്‍കുമാര്‍ ഡിജിപിയായി ഇന്ന് സ്ഥാനമേല്‍ക്കും. ഭരണതലപ്പത്ത് ഗ്രൂപ്പുകള്‍ തമ്മിലുള്ള ചരടുവലികള്‍ നിര്‍ണായകമായിരിക്കേ പുതിയ ഡിജിപിയുടെ നിലപാടുകള്‍ ശ്രദ്ധാപൂര്‍വ്വമാണ് എല്ലാവരും വീക്ഷിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ താല്‍പര്യപ്രകാരമാണ് സെന്‍കുമാര്‍ തലപ്പത്ത് എത്തിയത്. പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പിയായിരുന്ന ലോകനാഥ് ബെഹ്‌റയെ ഡി.ജി.പിയായി സ്ഥാനക്കയറ്റം
നല്‍കി ജയില്‍ മേധാവിയായി നിയമിച്ചു. അരുണ്‍കുമാര്‍ സിന്‍ഹയാണ് പൊലീസ് ആസ്ഥാനത്തെ പുതിയ എ.ഡി.ജി.പി. എ.ഡി.ജി.പി അനില്‍കാന്തിനെ പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എം.ഡിയായും നിയമിച്ചു.
ജേക്കബ് തോമസ് ഫയര്‍ ഫോഴ്‌സ് ഡിജിപിയാകും.പോലീസില്‍ ഏറ്റവും കൂടുതല്‍ വിവാദത്തില്‍പെട്ടയാളാണ് ജേക്കബ് തോമസ്. പല അന്വേഷണങ്ങളിലും അദ്ദേഹത്തിന്റെ നിലപാട് ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയിട്ടുണ്ട്. ഒടുക്കം മന്ത്രി കെ ബാബുവിനെതിരായ അന്വേഷണത്തില്‍ നിന്ന് അദ്ദേഹം പിന്‍മാറിയതും വാര്‍ത്തയായിരുന്നു.
ഇന്നാണ് ടി പി സെന്‍കുമാര്‍ പൊലീസ് മേധാവിയായി ചുമതലയേല്‍ക്കുന്നത്. ആത്മവിശ്വാസത്തോടെ ജോലി ചെയ്യാന്‍ പൊലീസിനെ പ്രാപ്തമാക്കുമെന്നും പ്രശ്‌നങ്ങളുണ്ടായാല്‍ കണ്ടിരിക്കാതെ കൃത്യമായി ഇടപെടുമെന്നും സെന്‍കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha





















