ഒ രാജഗോപാലിനെ രംഗത്തിറക്കി അരുവിക്കര പിടിക്കാന്‍ ബിജെപി: സ്ഥാനാര്‍ത്ഥികള്‍ അണിനിരന്നതോടെ മണ്ഡലം ശക്തമായ ത്രികോണമത്സരത്തിലേക്ക്

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍ ബിജെപി സ്ഥാനാര്‍ഥി. പാര്‍ട്ടി ജില്ലാ കോര്‍കമ്മിറ്റി യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമെടുത്തു. ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരാണ് ബിജെപി അരുവിക്കരയിലേക്കു പരിഗണിച്ചിരുന്നത്. എന്നാല്‍ രാജേട്ടനെന്ന പേരിനു തുല്യമായി വയ്ക്കാന്‍ പറ്റുന്ന പേര് കണ്ടെത്താന്‍ കഴിയാത്തതിനാലാണ് കേന്ദ്രത്തിന്റെ തന്നെ സമ്മതത്തോടെ അദ്ദേഹത്തെ പരിഗണിക്കുന്നത്.
മുന്‍ സ്പീക്കര്‍ എം വിജയകുമാറിനെയാണ് അരുവിക്കര മണ്ഡലം പിടിച്ചെടുക്കാന്‍ എല്‍ഡിഎഫ് നിയോഗിച്ചിരിക്കുന്നത്. അന്തരിച്ച മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകന്‍ കെ എസ് ശബരീനാഥനാണ് അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. കാര്‍ത്തികേയന്റെ ഭാര്യ ഡോ. എം ടി. സുലേഖ മല്‍സരിക്കാന്‍ തയാറാകാത്തതിനെത്തുടര്‍ന്നാണ് മകനെ സ്ഥാനാര്‍ത്ഥിയാക്കിയത്.
മത്സരിക്കുന്നില്ലെന്നും പിന്മാറാനാണ് താല്‍പ്പര്യം എന്നും പറഞ്ഞെങ്കിലും. രാജഗോപാല്‍ മത്സരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു. പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് ഉണ്ടാകും. കഴിഞ്ഞ വര്‍ഷം അരുവിക്കര ഉള്‍പ്പെടുന്ന ആറ്റിങ്ങല്‍ മണ്ഡലത്തില്‍ 15,000 വോട്ടാണ് ബിജെപി നേടിയത്.
രാജഗോപാല്‍ സ്ഥാനാര്‍ത്ഥിയായെത്തുന്നതോടെ ശക്തമായ പോരാട്ടം നടത്താനാവുമെന്നാണ് ബിജെപി കരുതുന്നത്. രാജഗോപാലിന്റെ വ്യക്തിപ്രഭാവവും തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ കഴിയുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















