Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലാനിന പ്രതിഭാസം... ഉത്തരേന്ത്യയില്‍ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും; കേരളത്തില്‍ കൂടുതല്‍ മഴയും ഉണ്ടാവുമെന്ന് കാലാവസ്ഥ വിദഗ്ദ്ധരുടെ വിലയിരുത്തല്‍


സിനിമ സെറ്റില്‍ കുഴഞ്ഞുവീണു തമിഴ് ഹാസ്യ താരം .... ചികിത്സയിലിരിക്കെ റോബോ ശങ്കര്‍ അന്തരിച്ചു....സംസ്‌കാരം ഇന്ന്


പമ്പയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.... ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...3000ത്തിലധികം പ്രതിനിധികള്‍ അയ്യപ്പസംഗമത്തില്‍ പങ്കെടുക്കും


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..

ഒന്നുകില്‍ നന്നാക്കും അല്ലെങ്കില്‍ പുറത്ത്... യൂണിയന്‍കാര്‍ ഇളകിയതോടെ ബിജു പ്രഭാകര്‍ തെറിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി; മുഖ്യമന്ത്രിയുടെ കട്ട പിന്തുണയോടെ ബിജു പ്രഭാകര്‍ കരുത്താര്‍ജിച്ച് മുന്നോട്ട്; യൂണിയന്‍കാരെ അടുപ്പിക്കാത്ത സിഫ്ടുമായി മുന്നോട്ടെന്ന സൂചനയില്‍ ബിജുപ്രഭാകര്‍

19 JANUARY 2021 08:27 AM IST
മലയാളി വാര്‍ത്ത

More Stories...

ലാനിന പ്രതിഭാസം... ഉത്തരേന്ത്യയില്‍ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും; കേരളത്തില്‍ കൂടുതല്‍ മഴയും ഉണ്ടാവുമെന്ന് കാലാവസ്ഥ വിദഗ്ദ്ധരുടെ വിലയിരുത്തല്‍

പമ്പയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.... ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...3000ത്തിലധികം പ്രതിനിധികള്‍ അയ്യപ്പസംഗമത്തില്‍ പങ്കെടുക്കും

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം

കെഎസ്ആര്‍ടിസിയെ രക്ഷിക്കാനായി ഇറങ്ങിത്തിരിച്ച ബിജുപ്രഭാകറിനെ യൂണിയന്‍കാര്‍ നിലയ്ക്ക് നിര്‍ത്തുമെന്നാണ് കരുതിയത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ് ഹൗസില്‍ വിളിച്ചു വരുത്തി പിന്തുണ അറിയിക്കുകയായിരുന്നു. പരിഷ്‌ക്കരണ നടപടികളുമായി മുന്നോട്ട് പോകാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. അതേസമയം യൂണിയന്‍കാരെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകളില്‍ നിന്നും മാറി നല്‍ക്കാനും പറഞ്ഞു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോടെ കൂടുതല്‍ കരുത്തനായാണ് യൂണിയന്‍കാരുമായുള്ള യോഗത്തിന് ബിജു പ്രഭാകറെത്തിയത്.

പ്രതിസന്ധിയില്‍ ഉഴലുന്ന കെ.എസ്.ആര്‍.ടി.സിയെ കരകയറ്റാന്‍ മാനേജ്‌മെന്റ് നിര്‍ദേശിച്ച കെസ്വിഫ്ട് കമ്പനിയുടെ രൂപീകരണത്തെ എതിര്‍ത്ത് സ്ഥാപനത്തിലെ സംഘടനകള്‍ ചര്‍ച്ചയില്‍ എതിര്‍ത്തു. ഇതേത്തുടര്‍ന്ന് യൂണിയന്‍ നേതാക്കളും മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകറും തമ്മില്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.

സ്വിഫ്റ്റ് രൂപീകരണത്തെ അംഗീകരിക്കില്ലെന്നും അതിശക്തമായി നേരിടുമെന്നും അംഗീകൃത ട്രേഡ് യൂണിയനുകളായ ടി.ഡി.എഫും ബി.എം.എസും നിലപാടെടുത്തപ്പോള്‍, സി.ഐ.ടി.യു മൗനം പാലിച്ചു. സ്വിഫ്റ്റ് രൂപീകരണവുമായി മുന്നോട്ട് പോകുമെന്ന് ബിജു പ്രഭാകര്‍ സൂചന നല്‍കി. യൂണിയനുകളുടെ വിയോജിപ്പ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

സ്വിഫ്റ്റ് രൂപീകരണം കെ.എസ്.ആര്‍.ടി.സിയുടെ അന്ത്യം കുറിക്കുമെന്ന് ടി.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയുടെ വസ്തുക്കള്‍ പാട്ടത്തിന് നല്‍കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എറണാകുളം, കായംകുളം ഡിപ്പോകളിലെ സ്ഥലം പാട്ടത്തിനു കൊടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുമെന്ന് സി.എം.ഡി പറഞ്ഞു.

ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കരുതെന്നും കൂട്ട സ്ഥലംമാറ്റം ഒഴിവാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. മാനദണ്ഡമനുസരിച്ച് പൊതുസ്ഥലം മാറ്റം നടത്താമെന്ന് സി.എം.ഡി ഉറപ്പ് നല്‍കി. സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ ശമ്പളപരിഷ്‌കരണവും ആശ്രിത നിയമനവും നടത്താനാവില്ലെന്ന് ബിജുപ്രഭാകര്‍ പറഞ്ഞു. 405 കുടുംബങ്ങള്‍ ആശ്രിതനിയമനം കാത്ത് കഴിയുകയാണെന്നും ഇവര്‍ പട്ടിണിയിലാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. കൊവിഡ് കാലത്ത് പിടിച്ച ശമ്പളം തിരിച്ച് നല്‍കണമെന്നും നേതാക്കള്‍ പറഞ്ഞു. സര്‍ക്കാരുമായി ആലോചിച്ച് നടപടി സ്വീകരിക്കാമെന്ന് സി.എം.ഡി വ്യക്തമാക്കി.

വിശദ പരിശോധന നടത്താതെ സി.എന്‍.ജി ഇന്ധനം ഏര്‍പ്പെടുത്തരുതെന്നും ഗുണകരമെന്ന് തെളിഞ്ഞാല്‍ അംഗീകരിക്കാന്‍ തയ്യാറാണെന്നും നേതാക്കള്‍ പറഞ്ഞു.

അതേസമയം കെ സ്വിഫ്റ്റ് പദ്ധതി നടപ്പാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കെഎസ് ആര്‍ടിസിയിലെ തൊഴിലാളി സംഘടനയായ ടിഡിഎഫ് പിന്നീട് വ്യക്തമാക്കി. സിഎംഡി ബിജു പ്രഭാകറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് യൂണിയന്‍ നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അടിസ്ഥാനപരമായി തങ്ങള്‍ക്ക് യോജിക്കാന്‍ കഴിയാത്ത ചില നിര്‍ദേശം സര്‍ക്കാരിന്റേതാണെന്ന് പറഞ്ഞ് സിഎംഡി മുന്നോട്ടുവച്ചിരിക്കുകയാണെന്ന് യൂണിയന്‍ പ്രതിനിധികള്‍ പ്രതികരിച്ചു. കെഎസ്ആര്‍ടിസിയെ നശിപ്പിക്കുന്ന കമ്പനി രൂപീകരണമാണ് അതില്‍ ഒന്ന്. കിഫ്ബിയില്‍ നിന്ന് കെഎസ്ആര്‍ടിസിയ്ക്ക് പണം നല്‍കില്ലെന്നാണ് ബിജുപ്രഭാകര്‍ പറഞ്ഞത്.

 

എന്നാല്‍ കെയുആര്‍ടിസിയ്ക്ക് പണം നല്‍കാമെന്നും, അതിനുവേണ്ടി സ്വിഫ്റ്റ് എന്ന കമ്പനി രൂപീകരിക്കേണ്ട ആവശ്യമില്ലെന്നും യൂണിയന്‍ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ കാലാവധി ശേഷിക്കുന്ന മൂന്ന് മാസത്തിനിടയ്ക്ക് കെഎസ്ആര്‍ടിസി ലാഭത്തിലാകാന്‍ പോകുന്നില്ലെന്നും, കമ്പനി രൂപകരിക്കുന്നതിന്റെ ലക്ഷ്യം കുറച്ചാളുകളെ ജോലിയില്‍ തിരികി കയറ്റുക എന്നതാണെന്നും യൂണിയന്‍ നേതാക്കള്‍ ആരോപിച്ചു. അതേസമയം മുഖ്യമന്ത്രിയുടെ കൂടി പിന്തുണ ലഭിച്ചതോടെ കുടുതല്‍ കരുത്തനായി ബിജു പ്രഭാകര്‍ മുന്നോട്ട് പോകുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളല്ല ഒരു കേസ് മാത്രമാണ്  (17 minutes ago)

ലോകമെമ്പാടുമുള്ള കാലാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും....  (18 minutes ago)

ചിലര്‍ക്ക് തൊഴില്‍ നഷ്ടത്തിനും ജയില്‍വാസത്തിനും സാധ്യത .... കന്നിമാസത്തെ പൊതുവായ ഫലം ഇങ്ങനെ....  (28 minutes ago)

പിഴ തീരുവ യുഎസ് ഒഴിവാക്കിയേക്കാം  (37 minutes ago)

ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (38 minutes ago)

തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു...  (50 minutes ago)

ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും..  (1 hour ago)

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (7 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (7 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (8 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (8 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (8 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (9 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (10 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (11 hours ago)

Malayali Vartha Recommends