ഗോ കൊറോണ ഗോ... കൊറോണയില്‍ ലോകത്തെ വമ്പന്‍ വ്യവസായികള്‍ തകര്‍ന്നടിയുമ്പോഴും ഇന്ത്യന്‍ വ്യവസായികളുടെ പട്ടികയുടെ നെറുകയില്‍ തന്നെ മലയാളികള്‍; ആദ്യ പതിനഞ്ചുപേരില്‍ പത്തും മലയാളികള്‍; പട്ടികയിലെ ഒന്നാം സ്ഥാനം എം.എ. യൂസഫലിക്കാണ്

കൊറോണ വൈറസ് ലോകത്തെമ്പാടുമുള്ള ബിസിനസുകളെ വല്ലാതെ ബാധിച്ചിട്ടുണ്ട്. പല ബിസിനസ് പ്രമുഖരും തകര്‍ന്നടിഞ്ഞ വര്‍ഷം കൂടിയായരുന്നു. അതേസമയം പല വ്യവസായികളും ലാഭം നേടുകയും ചെയ്തു. അത്തരത്തില്‍ ലാഭം നേടിയവരാണ് മലയാളികളായ മറുനാടന്‍ വ്യവസായികള്‍.
ഇന്ത്യന്‍ വ്യവസായികളുടെ പട്ടികയില്‍ വീണ്ടും യശസ്സ് ഉയര്‍ത്തി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി ഒന്നാമതെത്തി. ഫോബ്‌സ് പുറത്തിറക്കിയ ഗള്‍ഫിലെ ഇന്ത്യന്‍ വ്യവസായ പ്രമുഖരുടെ പട്ടികയില്‍ ആദ്യ പതിനഞ്ചുപേരില്‍ പത്തും മലയാളികളാണ്. പട്ടികയിലെ 30 പേരും യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവരാണ്. പട്ടികയിലെ ഒന്നാം സ്ഥാനം എം.എ. യൂസഫലിക്കാണ്. ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പിന്റെ രേണുക ജഗ്തിയാനി, സണ്ണിവര്‍ക്കി, സുനില്‍ വാസ്വാനി, രവിപിള്ള, പി.എന്‍.സി മേനോന്‍, ഡോ. ഷംസീര്‍ വയലില്‍ എന്നിവരാണ് പട്ടികയിലെ ആദ്യസ്ഥാനക്കാര്‍.
ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും ആയ എംഎ യൂസഫലിയ്ക്ക് 8.4 ബില്യണ്‍ ഡോളറാണ് ഫോര്‍ബ്‌സ് പട്ടിക പ്രകാരം ആസ്തിമൂല്യം . പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ജെംസ് എജ്യുക്കേഷന്‍ സ്ഥാപകനായ സണ്ണി വര്‍ക്കി. ഏഷ്യയിലും പശ്ചിമേഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലും ആയി ജെംസ് എജ്യുക്കേഷന് കീഴില്‍ പഠിക്കുന്നത് 1.19 ലക്ഷം വിദ്യാര്‍ത്ഥികളാണ്. പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ആര്‍പി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനും ആയ രവി പിള്ള. 7.2 ബില്യണ്‍ ഡോളറാണ് രവി പിള്ളയുടെ ആസ്തിമൂല്യം കണക്കാക്കിയിരിക്കുന്നത്. ആര്‍പി ഗ്രൂപ്പിന് കീഴില്‍ ഇന്ന് 20 കമ്ബനികളുണ്ട്.
വി.പി.എസ് ഹെല്‍ത്ത് കെയറിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും ആയ ഡോ ഷംഷീര്‍ വയലില്‍ പട്ടികയിലെ ഏഴാം സ്ഥാനക്കാരനാണ്. എം.എ. യൂസഫലിയുടെ മകളുടെ ഭര്‍ത്താവ് കൂടിയാണ് ഡോ ഷംഷീര്‍ 1.3 ബില്യണ്‍ ഡോളര്‍ ആണ് ആസ്തിമൂല്യം. ഒമ്ബതാം സ്ഥാനത്തുള്ളത് വെസ്‌റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ മലയാളിയായ കെപി ബഷീര്‍ ആണ്. ഫാഷന്‍, ഇലക്‌ട്രോണിക്‌സ്, റീട്ടെയില്‍ തുടങ്ങിയ മേഖലകളില്‍ 14 ബ്രാന്‍ഡുകളാണ് വെസ്‌റ്റേണ്‍ ഇന്റര്‍നാഷണലിന് കീഴിലുള്ളത്.
തുംബൈ ഗ്രൂപ്പിന്റെ ഫൗണ്ടര്‍ പ്രസിഡന്റ് ആയ തുംബൈ മോയ്തീന്‍ ആണ് ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റ് ലിസ്റ്റിലെ പതിനൊന്നാമന്‍. 1998 ല്‍ ആണ് തുംബൈ ഗ്രൂപ്പിന്റെ തുടക്കം. ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് പട്ടികയിലെ പന്ത്രണ്ടാമനാണ്. എം.എ യൂസഫലിയുടെ മകള്‍ ഷഫീന യൂസഫലിയാണ് അദീബിന്റെ ഭാര്യ. കെ.എഫ്.ഇ ഹോള്‍ഡിംഗ്‌സ് സ്ഥാപകനും ചെയര്‍മാനും ആണ് ഫൈസല്‍ കൊട്ടിക്കൊള്ളാന്‍. ഒരു ഇന്‍വെസ്റ്റ്‌മെന്റ് കമ്ബനിയാണ് കെ.എഫ്.ഇ. ഫോര്‍ഡ് മിഡില്‍ ഈസ്റ്റ് പട്ടികയിലെ പതിമൂന്നാമനാണ് ഫൈസല്‍. ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ രമേശ് രാമകൃഷ്ണന്‍ ആണ് പട്ടികയിലെ പതിനാലാമന്‍. ലോജിസ്റ്റിക് മേഖലയിലെ വമ്ബന്‍മാരാണ് ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പ്. 1989 മുതല്‍ രമേശ് രാമകൃഷ്ണനാണ് ഗ്രൂപ്പ് ചെയര്‍മാന്‍.
ഏതൊരു ജീവിത വിജയത്തിന് മുന്നിലും ഒരുപാട് കഠിനാധ്വാനത്തിന്റെ കഴ്ട്ടപ്പാടിന്റെ വഴികളുണ്ട്. അതുപോലെ തന്നെയാണ് എം.എ. യൂസഫലിയുടെ കാര്യവും. ചെറിയതോതില്‍ തുടങ്ങി ഒടുവില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയ ലുലു ഗ്രൂപ്പ് സ്ഥാപകന് കടന്നുവന്നത് വലിയ പ്രതിസന്ധികളെ മറികടന്നാണ്. ഇന്നിപ്പോള്‍ ലോകത്തെ തന്നെ വലിയ ഗ്രൂപ്പുകളിലൊന്നാണ് ലുലു ഗ്രൂപ്പ്. കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത ഈ അനുഭവ സമ്പത്താണ് യൂസഫലിയെ ഇവിടെയെത്തിച്ചത്.
https://www.facebook.com/Malayalivartha