മോദി ഈ വിടിന്റെ ഐശ്വര്യം.... രാജ്യം ഉറ്റുനോക്കുന്ന ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഒന്നൊന്നര വെല്ലുവിളിയുമായി സുവേന്ദു അധികാരി; തൃണമൂലില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന വിമത നേതാവ് സുവേന്ദു അധികാരി മമതയെ തോല്‍പ്പിക്കുമെന്ന് ശപഥം ചെയ്യുന്നു; അരലക്ഷം വോട്ടുകള്‍ക്ക് അവര്‍ തോല്‍ക്കും, അല്ലെങ്കില്‍ രാഷ്ട്രീയം വിടും

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തൃണമൂലില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന വിമത നേതാവ് സുവേന്ദു അധികാരിയും തമ്മിലുള്ള വെല്ലുവിളി ദേശീയ ശ്രദ്ധ നേടുകയാണ്. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നേ ഇരുവരും തുറന്ന പോരിലാണ്. തൃണമുല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി നന്ദിഗ്രാമില്‍ മത്സരിക്കുമെന്ന പ്രഖ്യാപനമാണ് ബംഗാള്‍ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയിരിക്കുന്നത്. തൃണമൂലില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന വിമത നേതാവ് സുവേന്ദു അധികാരിയുടെ മണ്ഡലമാണ് നന്ദിഗ്രാം.
മമതയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് തിരിച്ചടിച്ച് സുവേന്ദു രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് മമത നന്ദിഗ്രാമിനെ ഓര്‍മ്മിക്കുന്നത്. നന്ദിഗ്രാമിനുവേണ്ടി മമത എന്താണ് ചെയ്തത്. ഈ സ്ഥലം ഒരിക്കലും അവരോട് ക്ഷമിക്കില്ല. നിങ്ങള്‍ക്കും നിങ്ങളുടെ അഴിമതിക്കാരനായ അനന്തരവനും പ്രഖ്യാപനങ്ങള്‍ നടത്താന്‍ കഴിയും.
എന്നാല്‍ നന്ദിഗ്രാമില്‍ അരലക്ഷത്തിലധികം വോട്ടുകള്‍ക്ക് നിങ്ങള്‍ തോല്‍ക്കും. അല്ലെങ്കില്‍ ഞാന്‍ രാഷ്ട്രീയം വിടും. ഞാനോ അല്ലെങ്കില്‍ നന്ദിഗ്രാമില്‍ നിന്ന് ബിജെപി തിരഞ്ഞെടുക്കുന്ന സ്ഥാനാര്‍ത്ഥിയോ മമതയെ അരലക്ഷത്തിലധികം വോട്ടുകള്‍ക്ക് തോല്‍പ്പിക്കും. റാലിയില്‍ അധികാരി തുറന്നടിച്ചു.
ഞാന്‍ നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കും. നന്ദിഗ്രാം എനിക്ക് ഭാഗ്യമുള്ളയിടമാണ്. നന്ദിഗ്രാമില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് മമതയുടെ പ്രഖ്യാപനം ഇതായിരുന്നു. സാധിക്കുമെങ്കില്‍ നന്ദിഗ്രാം, ഭബാനിപൂര്‍, എന്നീ മണ്ഡലങ്ങളില്‍ നിന്നും ഇത്തവണ ജനവിധി തേടും.
ഭബാനിപൂരില്‍ നിന്ന് മത്സരിക്കുന്നതില്‍ എന്തെങ്കിലും അസൗകര്യമുണ്ടായാല്‍ അവിടെ മറ്റാരെങ്കിലും മത്സരിക്കും മമത വ്യക്തമാക്കിയിരുന്നു. 2011 ല്‍ നന്ദിഗ്രാമില്‍ കര്‍ഷകരുടെ ഭുമിക്കുവേണ്ടി നടത്തിയ പ്രചാരണമാണ് ഇടതുപക്ഷത്തെ വീഴ്ത്തി അധികാരത്തിലേറാന്‍ മമതയെ സഹായിച്ചത്.
ബംഗാളില്‍ മമതയും ബിജെപിയും തമ്മില്‍ വലിയ തര്‍ക്കങ്ങളാണ് നടക്കുന്നത്. ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡയ്‌ക്കെതിരെ ബംഗാളില്‍ അക്രമം ഉണ്ടായ സംഭവത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് മുന്നറിയിപ്പുമായി ബംഗാള്‍ ഗവര്‍ണര്‍ പോലും രംഗത്തെത്തി. അക്രമത്തിനു പിന്നാലെ മമത നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറുടെ മുന്നറിയിപ്പ് നല്‍കിയത്. ദയവായി തീ കൊണ്ട് കളിക്കരുത് എന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയ്ക്ക് നേരെ ബംഗാളില്‍ ആക്രമണം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. ജെ.പി. നഡ്ഡയുടെ വാഹനവ്യൂഹം ഇഷ്ടികകളും കല്ലുകളും ഉപയോഗിച്ചാണ് ആക്രമിച്ചത്. ആക്രമണത്തില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകളുണ്ട്. ആക്രമണത്തില്‍ ബിജെപി നേതാക്കള്‍ക്കു പരിക്കേറ്റു.
ആക്രമണത്തിന് പിന്നില്‍ തൃണമുല്‍ കോണ്‍ഗ്രസാണെന്ന് ബിജെപി ആരോപിച്ചു. നഡ്ഡയുടെ വാഹനത്തിന് പുറമെ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയുടെ വാഹനത്തിന് നേരെയും ആക്രമണുണ്ടായി. ചില മാധ്യമ വാഹനങ്ങള്‍ക്കു നേരെയും കല്ലേറുണ്ടായി.
ദുര്‍ഗയുടെ കൃപയാണ് തന്നെ രക്ഷിച്ചതെന്നും, മമത ദസര്‍ക്കാരിന് അധികകാലം നിലനില്‍പ്പില്ലെന്നും ഗുണ്ടാരാജ് അവസാനനിപ്പിക്കുമെന്ന് ഉറപ്പുനല്‍കു്ന്നതായും നഡ്ഡ വ്യക്തമാക്കി. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. പിന്നാലെ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് മമതയെ വെല്ലുവിളിച്ച് സുവേന്ദു അധികാരി രംഗത്തെത്തിയത്.
"
https://www.facebook.com/Malayalivartha
























