ഉറങ്ങിയെണീറ്റപ്പോള്‍... കഴിഞ്ഞ വെള്ളിയാഴ്ച വരെ പിണറായി വിജയന്റെ പിന്‍ഗാമിയാവാന്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കണ്ടുവച്ചത് രമേശ് ചെന്നിത്തലയെ; വെള്ളിയാഴ്ച രാത്രിയോടെ സോണിയയും രാഹുലും കളം മാറ്റിയതെന്ത്?

രമേശ് ചെന്നിത്തലയെ തേച്ചത് ആരാണ് എന്ന ചിന്തയിലാണ് കേരളം. കഴിഞ്ഞ വെള്ളിയാഴ്ച വരെ പിണറായി വിജയന്റെ പിന്‍ഗാമിയാവാന്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കണ്ടുവച്ചത് രമേശ് ചെന്നിത്തലയെയാണ്. എന്നാല്‍ വെള്ളിയാഴ്ച രാത്രിയോടെ സോണിയയും രാഹുലും കളം മാറ്റി. അതെന്തു കൊണ്ടായിരിക്കും?
വെള്ളിയാഴ്ച രാത്രിയാണ് ഹൈക്കമാന്റിന് ഒരു കത്ത് കിട്ടിയത്. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ കത്തായിരുന്നു അത്. കെ.സി. വേണുഗോപാലാണ് കത്ത് ഹൈക്കമാന്റിന് കൈമാറിയത്. ഉമ്മന്‍ ചാണ്ടിയെ തിരികെ കൊണ്ടുവരണമെന്ന സുപ്രധാന സന്ദേശമാണ് കത്തില്‍ ഉണ്ടായിരുന്നത്. നായര്‍ സമുദായംഗമായ ചെന്നിത്തലയെ നായര്‍ സര്‍വീസ് സൊസൈറ്റി തന്നെ തള്ളിയതോടെ ചെന്നിത്തലയുടെ ചീട്ട് കീറി.
ഇവിടെ ചെന്നിത്തലയെ തേച്ചത് ജി സുകുമാരന്‍ നായര്‍ മാത്രമായിരുന്നില്ല. ഹൈക്കമാന്റിന്റെ വിശ്വസ്തനായ കെ.സി വേണുഗോപാല്‍ കൂടിയുണ്ട്. എന്‍ എസ് എസിന്റെ വിശ്വസ്തനാണ് വേണുഗോപാല്‍. ദീര്‍ഘകാലം ആലപ്പുഴയെ കെ.സി. നയിച്ചത് ജി.സുകുമാരന്‍ നായരുടെ പിന്തുണയോടെയാണ്.
വേണുഗോപാല്‍, നായര്‍ സമുദായംഗമാണ്. അദ്ദേഹത്തിന് 2026 മുതല്‍ കേരളത്തില്‍ സജീവമാകണമെന്നുണ്ട്. അതിന് ചെന്നിത്തലയെ തേയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഒരു മടയില്‍ രണ്ട് പുലികള്‍ വേണ്ടെന്നാണ് വേണുഗോപാലിന്റെ തീരുമാനം. അതു കൊണ്ട് തന്നെ അടുത്ത അഞ്ചു കൊല്ലം ഉമ്മന്‍ ചാണ്ടി സജീവമാകാനാണ് കെസിയുടെ ആഗ്രഹം.
കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടേയും മുന്നണിയുടേയും കടിഞ്ഞാണ്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഏറ്റെടുത്തത് തന്നെ കെ.സി.യുടെ ആവശ്യപ്രകാരമായിരുന്നു . പത്ത് വ!ര്‍ഷത്തിനിടെ രാജ്യത്തെ അനവധി സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമായ സാഹചര്യത്തിലാണ് ഇത്. എല്ലാ അഭിപ്രായ ഭിന്നതയും മാറ്റിവച്ച് കേരളത്തില്‍ യുഡിഎഫിന്റെ വിജയം ഉറപ്പാക്കാനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുക എന്ന വ്യക്തമായ സന്ദേശമാണ് സംസ്ഥാന നേതൃത്വത്തിന് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളില്‍ ഭൂരിപക്ഷവും പുതുമുഖങ്ങളും യുവാക്കളും വനിതകളുമായിരിക്കണമെന്ന് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സംസ്ഥാന നേതാക്കളോട് നേരിട്ട് ആവശ്യപ്പെട്ടു. ഗ്രൂപ്പ് പരിഗണനകള്‍ മാറ്റിവച്ച് എല്ലാ മണ്ഡലത്തിലും ഏറ്റവും വിജയസാധ്യതയുള്ള സ്ഥാനാ!ര്‍ത്ഥിയെ നിശ്ചയിക്കണമെന്നും ദേശീയ നേതൃത്വം സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മത്സരിച്ച് തോറ്റവരെ പൂര്‍ണമായി ഒഴിവാക്കും.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലി ഒരു തരത്തിലുള്ള വിവാദങ്ങളും പാടില്ലെന്ന കര്‍ശന മുന്നറിയിപ്പും ഹൈക്കമാന്‍ഡ് നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. കൂട്ടായ നേതൃത്വത്തിന് കീഴില്‍ മുന്നണിയും പാര്‍ട്ടിയും തെരഞ്ഞെടുപ്പിനെ നേരിടണമെന്നും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ച ശേഷം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാമെന്നുമാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. എന്നാല്‍ ഉമ്മന്‍ചാണ്ടിയായിരിക്കും മുഖ്യമന്ത്രി.
താന്‍ തന്നെ താക്കോല്‍ സ്ഥാനം വാങ്ങി നല്‍കിയ ചെന്നിത്തല എന്‍ എസ് എസിനെതിരെ പരസ്യമായി പലവട്ടം രംഗത്തെത്തിയത് ജി. സുകുമാരന്‍ നായരെ പ്രകോപിപ്പിച്ചിരുന്നു. ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയാക്കിയത് എന്‍ എസ് എസാണ്. എന്നാല്‍ ഇരുട്ടി വെളുക്കും മുമ്പേ ചെന്നിത്തല സുകുമാരന്‍ നായരെ തള്ളിപറഞ്ഞു.
ചെന്നിത്തല പലവട്ടം എന്‍ എസ് എസിനെതിരെ രംഗത്തെത്തിയിരുന്നു. ഇത് ജി സുകുമാരന്‍ നായരെയും എന്‍ എസ് എസ് നേതൃത്വത്തെയും പ്രകോപിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിലെ എന്‍ എസ് എസുമായി അടുപ്പം പുലര്‍ത്തുന്ന നേതാക്കളില്‍ പലരും അദ്ദേഹത്തിന്റെ നീക്കങ്ങളില്‍ അതൃപ്തരായിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടി സുകുമാരന്‍ നായരുമായുള്ള തന്റെ ബന്ധം കൂടുതല്‍ ദൃഢതരമാക്കി. എന്‍ എസ് എസ് എന്തു പറഞ്ഞാലും ഉമ്മന്‍ ചാണ്ടിക്ക് അപ്പീല്‍ ഉണ്ടായിരുന്നില്ല.
തന്റെ ചുമലില്‍ ഇത്രയും കാലമുണ്ടായിരുന്ന നായര്‍ കറ നീക്കാനാണ് ചെന്നിത്തലയുടെ ശ്രമിച്ചത്. താന്‍ നായരാണെന്നും എന്‍ എസ് എസുമായി അടുപ്പം പുലര്‍ത്തുന്നയാളുമാണെന്ന ചിന്ത ചെന്നിത്തലയെ കുറച്ച് നാളായി അലട്ടുന്നുണ്ട്. ആഭ്യന്തര മന്ത്രിയായി കഴിഞ്ഞപ്പോള്‍ തന്നെ ഇത്തരമൊരു പ്രതിച്ഛായയില്‍ നിന്നും കര കയറാന്‍ ചെന്നിത്തല ശ്രമിച്ചിരുന്നു. എന്നാല്‍ ജി. സുകുമാരന്‍ നായരുമായുള്ള കടപ്പാടില്‍ നിന്നും മുക്തനാകാന്‍ ചെന്നിത്തലക്ക് കഴിഞ്ഞിരുന്നില്ല. തിരുവഞ്ചൂരില്‍ നിന്നും തട്ടി പറിച്ച് ചെന്നിത്തലക്ക് സുകുമാരന്‍ നായര്‍ നല്‍കിയതാണ് ആഭ്യന്തര മന്ത്രിസ്ഥാനം. എന്നാല്‍ സ്ഥാനം കിട്ടിയതോടെ ചെന്നിത്തല അതെല്ലാം മറന്നു.
തിരുവഞ്ചൂരും സുകുമാരന്‍ നായരും ഇപ്പോഴും അത്ര നല്ല ബന്ധത്തിലല്ല. ആഭ്യന്തര മന്ത്രിയായ കാര്യം തിരുവഞ്ചൂര്‍ സുകുമാരന്‍ നായരില്‍ നിന്നും മറച്ചുവച്ചതാണ് സുകുമാരന്‍ നായരെ പ്രകോപിപ്പിച്ചത്. സുകുമാരന്‍ നായര്‍ മുന്‍ശുണ്ഠികാരനാണ്. ചെറിയ പിഴവുകള്‍ പോലും അദ്ദേഹം സഹിക്കില്ല. അതാണ് തിരുവഞ്ചുരിനു വിനയായത്. ചെന്നിത്തലയെ സംബന്ധിച്ചടത്തോളം സുകുമാരന്‍ നായരുമായുള്ള ബന്ധത്തിലുള്ള ചെറിയ അകലം പോലും ഹരിപ്പാട് മണ്ഡലത്തില്‍ ദേഷമായി മാറും. എന്‍ എസ് എസ് പ്രതിച്ഛായ ഇല്ലാതാകുന്നത് ചെന്നിത്തലയുടെ ഇമേജ് വര്‍ധിപ്പിക്കുകുന്നാണ് ചെന്നിത്തല കരുതിയത് . നാളെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ അത് ഗുണകരമായി ഭവിക്കു മെന്നാണ് ചെന്നിത്തല കരുതുന്നത്. എന്നാല്‍ അതു തന്നെ അദ്ദേഹത്തിന് വിനയായി.
"
https://www.facebook.com/Malayalivartha
























