അന്തരിച്ച കോങ്ങാട് എംഎല്‍എ കെ.വി. വിജയദാസിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും.... മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമോപചാരമര്‍പ്പിക്കും

അന്തരിച്ച കോങ്ങാട് എംഎല്‍എ കെ.വി. വിജയദാസിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ ഒന്‍പതോടെ മൃതദേഹം സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലെത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമോപചാരമര്‍പ്പിക്കും. തുടര്‍ന്ന് 11ന് മൃതദേഹം സംസ്‌കരിക്കും. ചന്ദ്രനഗര്‍ വൈദ്യത ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
തിങ്കളാഴ്ച വൈകിട്ട് 7:45 ഓടെയാണ് വിജയദാസ് അന്തരിച്ചത്. കോവിഡാനന്തര രോഗങ്ങളുമായി മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: പ്രേമകുമാരി. മക്കള്‍: ജയദീപ്, സന്ദീപ്.
L" f
https://www.facebook.com/Malayalivartha