ബംഗ്ലാദേശ് യുവതിയെ കൂട്ടമാനഭംഗം ചെയ്തു: നാല് പ്രതികള്‍ പിടിയില്‍

എരഞ്ഞിപ്പാലത്ത് ബംഗ്ലാദേശ് യുവതിയെ തട്ടിക്കൊണ്ട് പോയി കൂട്ട മാനഭംഗ ചെയ്ത കേസില്‍ നാല് പേര്‍ പിടിയില്‍. ബംഗ്ലാദേശില്‍ നിന്നും മുംബൈയിലെ ദര്‍ഗ സന്ദര്‍ശിക്കാനെത്തിയ യുവതിയെ ട്രെയിനില്‍ വച്ച് മയക്ക് മരുന്ന് നല്‍കിയ ശേഷമാണ് അഞ്ചംഗ സംഘം എരഞ്ഞിപ്പാലത്തെ ഫഌറ്റിലെത്തിച്ച് പീഡിപ്പിച്ചത്. കോഴിക്കോട് നടക്കാവ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്
വയനാട് സ്വദേശി ബാവക്ക എന്ന് വിളിക്കുന്ന സുഹൈല്‍, ഇയാളുടെ രണ്ടാം ഭാര്യ അംബിക എന്ന സാജിത, കര്‍ണ്ണാടക സ്വദേശി സിദ്ദിഖ്, മലപ്പുറം കൊണ്ടോട്ടി സ്വദേശി അബ്ദുള്‍കരീം എന്നിവരാണ് അറസ്റ്റിലായത്. ബംഗ്ലാദേശില്‍ നിന്നെത്തിയ 34 കാരി മുംബൈയിലെ ദര്‍ഗ സന്ദര്‍!ശിച്ച ശേഷം ട്രെയിനില്‍ കയറിപ്പോള്‍ പരിചയഭാവം നടിച്ച് കൂടെക്കൂടുകയായിരുന്ന പ്രതികള്‍.
തുടര്‍ന്ന് ശീതളപാനിയത്തില്‍ മയക്ക് മരുന്ന് നല്‍കി..മയങ്ങിയ യുവതിയെ മറ്റൊരു ട്രെയിനില്‍ കയറ്റി കോഴിക്കോട് എത്തിച്ചു. കോഴിക്കോട് റെയില്‍വേസ്‌റ്റേഷനില്‍ നിന്നും കാര്‍ മാര്‍ഗം എരഞ്ഞിപ്പാലത്തെ ഫഌറ്റിലെത്തിച്ച ശേഷം യുവതിയെ പ്രതികള്‍ മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. പ്രതികള്‍ പുറത്ത് പോയ സമയം ബോധം വീണ യുവതി ഫ്‌ലാറ്റിന്റെ വാതില്‍ തകര്‍ന്ന് റോഡിലിറഞ്ഞി നിലവിളിച്ചു.
കണ്ട് നിന്ന നാട്ടുകാരാണ് യുവതിയെ പൊലീസ് സ്‌റ്റേഷനിലെത്തിച്ചത്. മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇനി രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. മുഖ്യപ്രതി സുഹൈല്‍ സമാനമായ എട്ട് കേസുകളില്‍ പ്രതിയാണ്. പ്രതികളെ സഹായിച്ച കുറ്റമാണ് ഇയാളുടെ ഭാര്യ സാജിതയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















