പ്രചാരണത്തിന് വിഎസ് വേണ്ടെന്ന് സിപിഎം, അരുവിക്കരയിലെ പ്രചാരണ പരിപാടികളില്‍ നിന്ന് വിഎസിനെ ഒഴിവാക്കാന്‍ ശ്രമം

ഇടതുമുന്നണിയുടെ അരുവിക്കര നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ സിപിഎം ഒഴിവാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിലേതുപോലെ വിഎസ് ക്രെഡിറ്റ് അടിച്ചെടുക്കുമെന്ന ഭയമാണ് സിപിഎമ്മിനുള്ളത്. പിണറായി വിജയന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടാനാണ് സിപിഎം ശ്രമിക്കുന്നത്. പ്രചാരണത്തിന് വിഎസ് ഉണ്ടാകുമെന്ന് സ്ഥാനാര്‍ഥി എം വിജയകുമാര്‍ പറഞ്ഞിതിനു പിന്നാലെയാണ് വിഎസിനെ ഒഴിവാക്കികൊണ്ട് കണ്‍വെണ്‍ഷന്‍ സഘടിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചത്. ആരൊക്കെ പങ്കെടുക്കണമെന്ന് തീരുമാനിക്കേണ്ടത് എല്‍ഡിഎഫ് ജില്ലാനേതൃത്വമാണെന്ന് ഇതുസംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ മറുപടി നല്‍കി.
ജൂണ്‍ മൂന്നിന് വൈകീട്ട് നാലുമണിക്ക് ആര്യനാട് വി.കെ. ഓഡിറ്റോറിയത്തില്‍ ചേരുന്ന കണ്‍വെന്‍ഷന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പിണറായിയുടെ നേതൃത്വത്തിലാണ് അടുവിക്കരയില്‍ പ്രചാരണ പരിപാടികള്‍ മുന്നോട്ട് പോകുന്നത്. മണ്ഡലത്തിലെ ഓരോ ലോക്കല്‍കമ്മിറ്റികളും സന്ദര്‍ശിച്ച് മുഴുവന്‍ പ്രവര്‍ത്തകരെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കാനാണ് പിണറായിയുടെ ശ്രമം. ഇതിനായി അദ്ദേഹം മണ്ഡലത്തില്‍ തന്നെയുണ്ട്.
സി.പി.എമ്മിന്റെ സംസ്ഥാനസമ്മേളനം മുതല്‍ സംസ്ഥാനനേതൃത്വത്തോട് ഇടഞ്ഞുനില്‍ക്കുന്ന വി.എസ്സിനെതിരെ ഏതാനുംദിവസം മുമ്പ് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പ്രമേയം പാസ്സാക്കുകയും അത് പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. യു.ഡി.എഫ്. രാഷ്ട്രീയമായി ബുദ്ധിമുട്ടിലാകുന്ന സന്ദര്‍ഭങ്ങളിലെല്ലാം അതില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുതകുംവിധം പാര്‍ട്ടിക്കെതിരെ വി.എസ്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും പ്രമേയത്തില്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വി.എസ്. പങ്കെടുക്കാത്തത് ചര്‍ച്ചാവിഷയമായി മാറിയത്.
സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സി.ദിവാകരന്‍ എം.എല്‍.എ, മാത്യു ടി.തോമസ് എം.എല്‍.എ, നീലലോഹിതദാസന്‍ നാടാര്‍, ഉഴവൂര്‍ വിജയന്‍, സ്‌കറിയ തോമസ്, വി.സുരേന്ദ്രന്‍പിള്ള, കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇതിനുപുറമേ എല്‍.ഡി.എഫിനോട് സഹകരിക്കുന്ന മറ്റുകക്ഷികളുടെ നേതാക്കളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് ഇടതുമുന്നണി ജില്ലാ കണ്‍വീനര്‍ വി.ഗംഗാധരന്‍ നാടാര്‍ അറിയിച്ചു.
അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി എം.വിജയകുമാറിന്റെ വിജയത്തിനുവേണ്ടിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ ഞായറാഴ്ച ചേര്‍ന്ന ഇടതുമുന്നണി തിരുവനന്തപുരം ജില്ലാക്കമ്മിറ്റി യോഗമാണ് തയ്യാറാക്കിയത്. ജൂണ്‍ അഞ്ച്, ആറ്, ഏഴ്, തീയതികളിലായി എല്ലാ ലോക്കല്‍ കണ്‍വെന്‍ഷനുകളും പൂര്‍ത്തിയാക്കാനും എല്‍.ഡി.എഫ്. ജില്ലാക്കമ്മിറ്റി തീരുമാനിച്ചു.
യോഗത്തില്‍ സി.പി.എം. സംസ്ഥാനക്കമ്മിറ്റിയംഗം ആനാവൂര്‍ നാഗപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാകണ്‍വീനര്‍ വി.ഗംഗാധരന്‍ നാടാര്‍, ജി.ആര്‍. അനില്‍, എസ്.ചന്ദ്രകുമാര്‍, ആറ്റിങ്ങല്‍ രാമചന്ദ്രന്‍, അഡ്വ.ആര്‍.സതീഷ്‌കുമാര്‍, പാളയം രാജന്‍, വി.പി. ഉണ്ണികൃഷ്ണന്‍, കരിങ്കുളം വിജയകുമാര്‍, വെട്ടുകാട് അനില്‍, കെ.ശ്രീവത്സന്‍, പി.കെ. പുഷ്‌കരകുമാര്‍, നന്തന്‍കോട് ബൈജു എന്നിവര്‍ പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















