കതിര്‍മണ്ഡപത്തില്‍ താലിപൊട്ടിച്ചെറിഞ്ഞു വധുവിന്റെ പ്രതിഷേധം, വിവാഹം അലങ്കോലമായി, വധുവിന്റെ മാതാപിതാക്കള്‍ വിവാഹവേദിയില്‍ കുഴഞ്ഞുവീണു

പെണ്ണിന്റെ മനസിലെന്താണെന്ന് ദൈവത്തിനുപോലും അറിയില്ലെന്ന് പറയുന്നത് വെറുതെയല്ല. കതിര്‍മണ്ഡപത്തില്‍ സന്തോഷത്തോടെ കയറിയ വധു കല്യാണം കഴിഞ്ഞയുടനെ താലിപൊട്ടിച്ചെറിഞ്ഞു. വധുവിന്റെ ഭാവമാറ്റത്തില്‍ കല്യാണം അലങ്കോലമായി. കതിര്‍മണ്ഡപത്തില്‍ വധു താലി പൊട്ടിച്ചെറിഞ്ഞതിനെ തുടര്‍ന്നാണ് വിവാഹം മുടങ്ങിയത്. ഇരുവീട്ടുകാരും തമ്മിലുള്ള സംഘര്‍ഷത്തിനിടെ വധുവിന്റെ മാതാപിതാക്കള്‍ വിവാഹവേദിയില്‍ കുഴഞ്ഞുവീണു. വധുവിന്റെ ബന്ധുക്കളില്‍ ഒരാള്‍ക്ക് പരുക്കേറ്റു. തിരുമൂലപുരം ഇരുവെളളിപ്പറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കുറ്റൂര്‍ ശാസ്താനട സ്വദേശിനിയായ യുവതിയും എരുമേലി സ്വദേശിയായ യുവാവും തമ്മിലുളള വിവാഹമാണ് ഇന്നലെ സംഘര്‍ഷത്തെ തുടര്‍ന്ന് അലസിപ്പിരിഞ്ഞത്. താലി ചാര്‍ത്തിയതിന് ശേഷം പരസ്പ്പരം പൂമാല അണിയിക്കുന്ന വേളയില്‍ വരന്‍ അണിയിച്ച താലിമാല വധു പൊട്ടിച്ചെറിയുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇരുകൂട്ടരും തമ്മിലുണ്ടായ വാക്കേറ്റം കൈയ്യാങ്കളിയില്‍ എത്തിയതോടെയാണ് യുവതിയുടെ ബന്ധുവിന് പരുക്കേറ്റത്. സംഭവം അറിഞ്ഞെത്തിയ തിരുവല്ല പോലീസ് ഇരുകൂട്ടരെയും സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വരന്റെ വീട്ടുകാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കാന്‍ തീരുമാനിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha





















