ചേരമാന്‍ ജുമാ മസ്ജിദ് സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിലേക്ക്

ഇന്ത്യയില്‍ ഏറ്റവും പഴക്കം ചെന്ന മുസ്ലിം പള്ളിയായ ചേരമാന്‍ ജുമാ മസ്ജിദ് സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിലേക്ക്. ജൂലായ്-ആഗസ്റ്റ് മാസങ്ങളില്‍ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി പഴക്കം ചെന്ന പള്ളി സന്ദര്‍ശിക്കുമെന്നാണ് വിവരം. കേരള ടൂറിസം വകുപ്പിന്റെ ധനസഹായത്തില്‍ നടക്കുന്ന മുസിരിസ് പൈതൃക പദ്ധതിയുടെ ആദ്യഘട്ട പൂര്‍ത്തീകരണത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് മോദി കേരളത്തിലെത്തുന്നത്.
എ.ഡി 629ല്‍ കൊടുങ്ങല്ലൂര്‍ ഭരണാധികാരി ചേരമന്‍ പെരുമാളിന്റെ അനുമതിയോടെ മാലിക് ബിന്‍ ദിനാര്‍ നിര്‍മ്മിച്ചതാണ് പള്ളി. പള്ളി സന്ദര്‍ശിക്കാനുള്ള മോഡിയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് മുസ്ലിം എഡ്യൂക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ അഭിപ്രായപ്പെട്ടു.
കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജ് ഗ്രൗണ്ടിലാണ് മോഡി ഹെലികോപ്റ്ററില്‍ വന്നെത്തുക. ഇന്റര്‍നാഷണല്‍ റിസേര്‍ച്ച് ആന്‍ഡ് കണ്‍വെക്ഷന്‍ സെന്ററിലാണ് പദ്ധതിയുടെ ഉദ്ഘാടനം നടക്കുകയെന്നും ടൂറിസം വകുപ്പ് വ്യക്തമാക്കി. എന്നാല്‍ തീയതിയെ സംബന്ധിച്ച് അന്തിമതീരുമാനമായില്ലെന്ന് ടൂറിസം സെക്രട്ടറി ജി. കമലാ വര്‍ദ്ധന റാവു അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















