അമേരിക്കയില്‍ മലയാളി കുടുംബത്തെ കെട്ടിയിട്ട് വീടു കൊള്ളയടിച്ചു

അമേരിക്കയിലെ ഒരു മലയാളി കുടുംബത്തെ കെട്ടിയിട്ട് കവര്‍ച്ച നടത്തി. കോട്ടയം കിഴക്കേടശേരി റാഫിയെയും കുടുംബത്തെയുമാണ് അഞ്ചംഗ കവര്‍ച്ചാ സംഘം കെട്ടിയിട്ട് വീട് കൊള്ളയടിച്ചത്. അമേരിക്കന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് ഹൂസ്റ്റണില്‍ ഇവര്‍ താമസിക്കുന്ന വീട് തകര്‍ത്ത് അക്രമികള്‍ അകത്തു കയറിയത്. .
അടുക്കളയുടെ വാതില്‍ തകര്‍ത്താണ് അക്രമികള്‍ വീട്ടില്‍ കടന്നതെന്ന് റാഫിയും കുടുംബവും വ്യക്തമാക്കി. ശബ്ദം കേട്ട് ഉണര്‍ന്ന കുടുംബാംഗങ്ങളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം അക്രമികള്‍ കെട്ടിയിടുകയായിരുന്നു. ആദ്യം റാഫിയെയും ഭാര്യ മിനിയെയും കൈകാലുകള്‍ ബന്ധിച്ച് സംഘം ബാത്‌റൂമിലിട്ടു പൂട്ടി. തുടര്‍ന്ന് മുകള്‍നിലയിലെത്തി രണ്ട് പെണ്‍മക്കളെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയശേഷം മാതാപിതാക്കളോടൊപ്പം ബാത്‌റൂമിലിട്ട് പൂട്ടുകയായിരുന്നു.
ഇതിനിടയില്‍ ഈ കുടുംബത്തിന് അപരിചിതനായ ഒരാളെ കുറിച്ച് സംഘത്തിലുള്ളവര്‍ അവരോട് തിരക്കി. അങ്ങനെയൊരാള്‍ തങ്ങള്‍ക്കൊപ്പമില്ലെന്ന് അറിയിച്ചപ്പോള്‍ എല്ലാവരെയും കൊന്നുകളയാനായിരുന്നു സംഘത്തലവന്റെ നിര്‍ദേശം. കൊല്ലരുതെന്നും കൈവശമുള്ളത് എല്ലാം തരാമെന്നും പറഞ്ഞതോടെയാണ് സംഘാംഗങ്ങള്‍ പിന്മാറിയത്.
അലമാരയില്‍ സൂക്ഷിച്ചിരുന്ന 6,000 ഡോളര്‍, മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്, സ്വര്‍ണാഭരണങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയാണ് മോഷണം പോയത്. പുലര്‍ച്ചെ ജോലിസ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോകാന്‍ സഹപ്രവര്‍ത്തകര്‍ എത്തുമെന്ന് റാഫി അറിയിച്ചതോടെ മോഷണ മുതലുകളുമായി സംഘം കടന്നു. മക്കളുടെ സഹായത്തോടെ കെട്ടഴിച്ച് ബാത്‌റൂമില്‍നിന്ന് പുറത്തുവന്ന റാഫിയും മിനിയും സംഭവം പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha





















