കുവൈറ്റില് നിന്നും കരിപ്പൂരിലെത്തിയ കോഴിക്കോട് കുറ്റിക്കാട്ടൂര് സ്വദേശി മുഹമ്മദ് ഉവൈസിന്റെ ബാഗേജില് നിന്നും ഭക്ഷണവസ്തുക്കള്ക്കിടയില് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് 50.63 ലക്ഷം രൂപയുടെ സ്വര്ണം

കാര്ഗോ വഴി കടത്താന് ശ്രമിച്ച 50.63 ലക്ഷം രൂപയുടെ സ്വര്ണം കോഴിക്കോട് വിമാനത്താവളത്തില് പിടികൂടി.
എയര് കസ്റ്റംസ് ഇന്റലിജന്സാണ് സ്വര്ണം പിടിച്ചത്. കോഴിക്കോട് കുറ്റിക്കാട്ടൂര് സ്വദേശി മുഹമ്മദ് ഉവൈസിന്റെ കാര്ഗോയില്നിന്നാണ് പരിശോധനയില് സ്വര്ണം കണ്ടെടുത്ത്.
യാത്രക്കാരന് ഡിസംബര് 26നാണ് കുവൈത്തില്നിന്ന് കരിപ്പൂരിലെത്തിയത്. ബാഗേജ് തിങ്കളാഴ്ചയാണ് വിമാനത്താവളത്തിലെത്തിയത്.
തുടര്ന്ന് നടന്ന പരിശോധനയിലാണ് ഭക്ഷണവസ്തുക്കള്ക്കിടയില് ഒളിപ്പിച്ച സ്വര്ണം പിടികൂടിയത്.
ഡെപ്യൂട്ടി കമീഷണര് ടി.എ. കിരണ്, സൂപ്രണ്ട് എം. പ്രവീണ്, ഇന്സ്പെക്ടര് കരില് സുരിറ, ഹവില്ദാര്മാരായ പി. മനോഹരന്, വിശ്വംഭരന് എന്നിവരടങ്ങിയ സംഘമാണ് സ്വര്ണം പിടിച്ചത്.
https://www.facebook.com/Malayalivartha