നിര്‍ത്തിയിട്ട കാറിന്റെ പിന്നില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ മുങ്ങി

പെറ്റമ്മ കുഞ്ഞിനെ കാറില്‍ ഉപേക്ഷിച്ച് കടന്നു. കുട്ടിയുമായി കാറുടമ പെരുവഴിയില്‍. ഭാര്യയെ കൂട്ടാന്‍ ടൗണിലെത്തിയ തൃത്താല തണ്ണീര്‍കോട് ചീരാന്‍പറമ്പില്‍ റിയാസിന്റെ കാറിനു പിന്നിലാണ് ഒരാഴ്ച മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞത്.
നിര്‍ത്തിയിട്ടിരുന്ന കാറിന്റെ പിന്‍സീറ്റില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളയുകയായിരുന്നു. കാറുടമയും ഭാര്യയും അറിഞ്ഞത് ഏറെ ദൂരം പിന്നിട്ടശേഷം.
ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. രാത്രി ടൗണില്‍ ബസ് ഇറങ്ങുന്ന ഭാര്യ നസ്‌റീനെ കൂട്ടാനാണ് തൃശ്ശൂര്‍കോഴിക്കോട് പാതയിലെ പെരുമ്പിലാവില്‍ കാറുമായി റിയാസ് എത്തിയത്. കാര്‍ വഴിയരികിലിട്ട് റിയാസ് ബസ് സ്‌റ്റോപ്പിലേക്കു പോയി. കാറിന്റെ വാതില്‍ ലോക്ക് ചെയ്തിരുന്നില്ല. ഭാര്യയെയും കൂട്ടി തിരിച്ചുപോകുന്നതിനിടെയാണ് പിന്‍സീറ്റില്‍നിന്നൊരു കരച്ചില്‍കേട്ടത്. ആദ്യം ഞെട്ടിയ ഇവര്‍ തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് ഒരാഴ്ച മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















