ഇനി കേന്ദ്ര നേതൃത്വം പറയാതെ അരുവിക്കരയിലേക്കില്ല, കണ്‍വെന്‍ഷനില്‍ നിന്ന് ഒഴിവാക്കിയതില്‍ വിഎസിന് കടുത്ത അതൃപ്തി

അരുവിക്കര തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് ഒഴിവാക്കിയ സി.പി.എം നടപടിയില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് കടുത്ത അതൃപ്തി. മറ്റന്നാല്‍ ആര്യനാട് വി.കെ. ഓഡിറ്റോറിയത്തില്‍ നടക്കാനിരിക്കുന്ന കണ്‍വെന്‍ഷനില്‍ നിന്നാണ് വി.എസിനെ സംസ്ഥാന നേതൃത്വം ഒഴിവാക്കിയത്. പ്രചാരണത്തിന്റെ ചുമതല തനിക്ക് വന്ന് ചേരുമെന്ന് വിഎസ് വിശ്വസിച്ചരുന്നു. എന്നാല്‍ താന്‍പോലുമാറിയ സംസ്ഥാന നേതൃത്വം തന്നെ പാര്‍ട്ടിയില്‍ നിന്നും ജനങ്ങളില്‍ നിന്നും അകറ്റാന്‍ ശ്രമിക്കുന്ന നീക്കങ്ങളില്‍ വിഎസ് അസ്വസ്ഥനാണ്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വിഎസായിരുന്നു കണ്‍വെണ്‍ഷന്‍ ഉദ്ഘാടകനാകുമെന്ന് പ്രതീക്ഷിച്ചിരുന്നത്. ചെയ്യേണ്ടത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത്. കണ്‍വെന്‍ഷനില്‍ നടത്തേണ്ട പ്രസംഗം പോലും വി.എസ് തയ്യാറാക്കി വച്ചിരുന്നു. അതിനിടെയാണ് വി.എസിനെ ഒഴിവാക്കിയത്.
അരുവിക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആദ്യം മുതല്‍ തന്നെ പാര്‍ട്ടി സ്വീകരിച്ച നടപടിയില്‍ വി.എസിന് അതൃപ്തിയുണ്ട്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി എം.വിജയകുമാറിനെ നിശ്ചയിച്ചത് പോലും താന്‍ അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെ മാത്രമാണെന്നാണ് വി.എസ് തന്നോട് അടുപ്പമുള്ളവരോട് പറഞ്ഞത്. എല്‍.ഡി.എഫ് യോഗത്തിന് തൊട്ടുമുന്പ് പോലും തന്നോട് ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തില്ലെന്നും വി.എസ് കുറ്റപ്പെടുത്തി. ഇനി കേന്ദ്ര നേതൃത്വം പറയാതെ അരുവിക്കരയിലേക്ക് തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോകില്ലെന്നുമാണ് വി.എസിന്റെ ഇപ്പോഴത്തെ തീരുമാനം. അതേസമയം, വി.എസിനെതിരായ പാര്‍ട്ടിയുടെ പ്രമേയം നിലനില്‍ക്കുന്നതിനാലാണ് അദ്ദേഹത്തെ പ്രചരണത്തിന് വിളിക്കാത്തത് എന്നാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















