കെ.എസ്.ശബരീനാഥന്‍ ജനസമ്മതനായ സ്ഥാനാര്‍ത്ഥിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

കഴിഞ്ഞ ദിവസം വരെ മൗനം പാലിച്ച മുഖ്യമന്ത്രി ഇന്ന് പ്രതികരിച്ചു. അരുവിക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ്.ശബരീനാഥന്‍ ജനസമ്മതനായ സ്ഥാനാര്‍ത്ഥിയാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അരുവിക്കരയിലെ തിരഞ്ഞെടുപ്പ് യു.ഡി.എഫ് സര്‍ക്കാരിന്റെ നാലു വര്‍ഷത്തെ ഭരണത്തിന്റെ വിലയിരുത്തലാവും. വികസനവും കരുതലും എന്ന സര്‍ക്കാരിന്റെ മുദ്രാവാക്യത്തിന് ലഭിക്കുന്ന പിന്തുണയായിരിക്കും തിരഞ്ഞെടുപ്പ് ഫലമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വന്‍ ഭൂരിപക്ഷത്തില്‍ തന്നെ ശബരിനാഥന്‍ വിജയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിനാഥന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കെ.എസ്.യു വിമര്‍ശിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍, വിമര്‍ശിച്ചവര്‍ തന്നെ സ്ഥാനാര്‍ത്ഥിക്കു വേണ്ടി ആത്മാര്‍ത്ഥമായി രംഗത്ത് ഇറങ്ങുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
കാനായിയുടെശില്‍പം കാണാന്‍ പോകാത്തത് ശില്‍പിയുടെ ക്രെഡിറ്റ് നഷ്ടമാവുമെന്നുള്ളതു കൊണ്ടാണ്. ശില്‍പം കാണാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















