വിദ്യാഭ്യാസ മേഖലയുമായി പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ പെരിപ്പിച്ചുകാട്ടാന്‍ ശ്രമമെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്

വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ചെറിയ പ്രശ്‌നങ്ങളെ പെരുപ്പിച്ച് കാണിക്കാന്‍ മാധ്യമങ്ങള്‍ ശ്രമം നടത്തുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്. അദ്ധ്യയന വര്‍ഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സ്‌കൂള്‍ പ്രവേശനോത്സവത്സത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വയനാട് കമ്പളക്കാട് സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. എസ്.എസ്.എല്‍.സി പരീക്ഷാഫലത്തെ വിമര്‍ശിച്ചവരെ സി.ബി.എസ്.ഇ പരീക്ഷാഫലം വന്നപ്പോള്‍ കാണാനില്ലെന്നും മന്ത്രി പറഞ്ഞു. പുതിയ
എസ്.എസ്.എല്‍.സി പരീക്ഷയിലെ വിജയശതമാനത്തെ വിമര്‍ശിച്ചവരുടെ ചേതോവികാരം എന്താണെന്ന് ഇപ്പോള്‍ മനസിലായി. സി.ബി.എസ്.ഇ പരീക്ഷയ്ക്ക് നൂറു ശതമാനം വിജയമുണ്ടായാലും കുഴപ്പമില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. പാഠപുസ്തക വിതരണം സംബന്ധിച്ച വിവാദങ്ങളും ചിലരുടെ സൃഷ്ടിയാണ്, കഴിഞ്ഞ മൂന്നു വര്‍ഷവും കുട്ടികള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ കൃത്യസമയത്ത് തന്നെ വിതരണം ചെയ്തു. ഇത്തവണ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് പുസ്തകങ്ങളുടെ വിതരണം ഒന്നോ രണ്ടോ ആഴ്ചകള്‍ വൈകിയിട്ടുണ്ട്. പുസ്തകങ്ങള്‍ എസ്.സി.ഇ.ആര്‍.ടി സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഉടന്‍ തന്നെ പുസ്തകങ്ങള്‍ വിതരണം ചെയ്യുമെന്നും അബ്ദുറബ്ബ് പറഞ്ഞു. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനുവേണ്ടിയാണ് സിലബസില്‍ പരിഷ്‌കരണം കൊണ്ടുവന്നതെന്നും അബ്ദുറബ്ബ് പറഞ്ഞു.
പാഠപുസ്തകവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ ഊതിപ്പെരുപ്പിച്ച് കാണിക്കുന്നതിലും നെഗറ്റീവ് വാര്‍ത്തകള്‍ നല്‍കുന്നതിനും മാദ്ധ്യമങ്ങള്‍ ശ്രമിച്ചു. എന്നാല്‍, കുട്ടികളുടെ വ്യക്തിത്വ വികസനവും പഠനത്തിന് പുറത്തുള്ള കഴിവുകളും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സ്‌കൂള്‍ സിലബസ് പരിഷ്‌കരിച്ചത് സംബന്ധിച്ച് ഒരു വാര്‍ത്ത പോലും നല്‍കാന്‍ മാദ്ധ്യമങ്ങള്‍ തയ്യാറായില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















