അരുവിക്കരയില്‍ പ്രചരണത്തിന് വി.എസ് എത്തുമെന്ന് കോടിയേരി

അരുവിക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ ഒഴിവാക്കിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മൂന്നാം തീയതി നടക്കുന്ന കണ്‍വന്‍ഷന്‍ പ്രചരണ പരിപാടിയല്ല. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായുള്ള കമ്മറ്റി രൂപീകരണമാണ്. ഇതു സാധാരണ പാര്‍ട്ടി സെക്രട്ടറിയാണ് ഉദ്ഘാടനം ചെയ്യുന്നതെന്നും കോടിയേരി പറഞ്ഞു.
കണ്‍വന്‍ഷനില്‍ സിപിഎമ്മിന്റേയും സിപിഐയുടേയും സെക്രട്ടറിമാരും മറ്റു ഘടകകക്ഷികളുടെ പ്രസിഡന്റുമാരുമാണ് പങ്കെടുക്കുന്നത്. വി.എസു മാത്രമല്ല അരുവിക്കര തെരഞ്ഞെടുപ്പിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പിണറായിയും ഈ പരിപാടിയില്‍ പങ്കെടുക്കുന്നില്ല. തെരഞ്ഞടുപ്പ് റാലിയിലും പ്രചരണ സമ്മേളനങ്ങളിലും വി.എസും പിണറായിയും പങ്കെടുക്കും.
അതു ഒരോ ലോക്കല്‍ കമ്മറ്റികള്‍ ചേര്‍ന്ന് ഇവര്‍ പങ്കെടുക്കേണ്ട പരിപാടികള്‍ തീരുമാനിക്കും.
വി.എസിനെ മാത്രം ഒഴിവാക്കിയെങ്കില്‍ വിവാദമാക്കേണ്ട കാര്യമുണ്ടായിരുന്നു. പിണറായിയും പരിപാടിയില്‍ ഇല്ലല്ലോ. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ക്കു വേണ്ടി വിവാദം സൃഷ്ടിക്കുന്നതാണ്. മറിച്ചുള്ള പ്രചരണങ്ങള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















