മുഖ്യമന്ത്രിയും സര്‍ക്കാരും തന്നെ അപമാനിച്ചുവെന്ന് കാനായി

പൊതുവേദിയില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും തന്നെ അപമാനിച്ചെന്ന് പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍. കോട്ടയം പബഌക് ലൈബ്രറി മുറ്റത്ത് കാനായി നിര്‍മ്മിച്ച \'അക്ഷരശില്പ\'ത്തിന്റെ സമര്‍പ്പണമാണ് വിവാദമായത്. ഉദ്ഘാടനത്തിന് എത്തിയ മുഖ്യമന്ത്രി തിരക്കുണ്ടെന്നു പറഞ്ഞ് ശില്പം കാണാതെ വേദി വിടുകയായിരുന്നു.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഒരു തവണ പോലും ശില്പം കാണാന്‍ തയ്യാറായില്ല. യാതൊരു പ്രതിഫലവും വാങ്ങാതെയാണ് രണ്ട് വര്‍ഷം കോട്ടയത്ത് താമസിച്ച് ശില്പം നിര്‍മ്മിച്ചതെന്നും കാനായി പറഞ്ഞു. കലാകാരന്മാരെ മൂന്നാംകിട പൗരന്മാരായാണോ മന്ത്രിമാര്‍ കാണുന്നതെന്നും കാനായി ചോദിച്ചു.
അമ്മ കുഞ്ഞിന് അക്ഷരം പകര്‍ന്നു കൊടുക്കുന്ന മുപ്പത്തഞ്ചടി പൊക്കമുള്ള കൂറ്റന്‍ ശില്പത്തിന്റെ പണിപ്പുരയിലായിരുന്നു കഴിഞ്ഞ രണ്ടു വര്‍ഷമായി കാനായി കുഞ്ഞിരാമന്‍ ഉണ്ടായിരുന്നത്. ഇന്നാണ് ശില്‍പത്തിന്റെ അനാച്ഛാദനം നടന്നത്. ചടങ്ങ് നടക്കുന്നതിനിടെ സ്വാഗതം പ്രസംഗം നീണ്ടുപോയതിനാല്‍ സമയത്തിരക്കിന്റെ പേരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വേദിവിട്ടിരുന്നു. ഇതിലൂടെ തന്നെയും തന്റെ ശില്പത്തെയും ഇവര്‍ അപമാനിച്ചെന്ന പരാതിയുമായാണ് കാനായി കുഞ്ഞിരാമന്‍ രംഗത്തെത്തിയത്.
ഇതോടൊപ്പം രണ്ടുവര്‍ഷമായി ശില്പ നിര്‍മ്മാണത്തിലിരുന്നിട്ടും കോട്ടയത്തെ മന്ത്രിമാര്‍ ഒരു തവണപോലും തിരിഞ്ഞുനോക്കിയില്ലെന്നും കാനായി പരാതിപ്പെട്ടു. അരക്കോടി രൂപയില്‍ നിര്‍മ്മിച്ച ഈ ശില്പം ഇന്‍ഷുര്‍ ചെയ്ത കേരളത്തിലെ ആദ്യ ശില്പം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഉപഹാരമായി സര്‍ക്കാര്‍ നല്‍കിയ രണ്ടുലക്ഷം രൂപയുടെ തുക പ്രതിഷേധ സൂചകമായി ചടങ്ങില്‍വെച്ചുകാനായി തിരിച്ചുനല്‍കി പ്രതിഷേധമറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















