നിയമസഭാ സമ്മേളന തീയതികള്‍ പുന:ക്രമീകരിച്ചേക്കും

ജൂണ്‍ എട്ടിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളന തീയതികള്‍ പുന:ക്രമീകരിച്ചേക്കും. മൂന്നാം തീയതി ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യും. ജൂണ്‍ എട്ടിന് കാര്യോപദേശക സമിതി വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കും. ധനാഭ്യര്‍ത്ഥന, ധനവിനിയോഗ ബില്‍ എന്നിവ പാസാക്കിക്കൊണ്ട് ബജറ്റിന് പൂര്‍ണമായി അംഗീകാരം നല്‍കുകയാണ് നിയമസഭാ സമ്മേളനത്തിന്റെ മുഖ്യ അജന്‍ഡ. അരുവിക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ സാഹചര്യങ്ങളിലും കാര്യമായ വ്യത്യസമുണ്ടായി. ഈ സാഹചര്യത്തിലാണ് സഭാ സമ്മേളനം പുന:ക്രമീകരിക്കാന്‍ ആലോചിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















