തൃശൂരില്‍ സെക്യൂരിറ്റികാര്‍ക്ക് ജീവനില്‍ ഭയം, നിസാം മോഡന്‍ ആക്രമണവുമായി ഡോക്ടറുടെ മകന്‍ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചവശനാക്കി

തൃശൂരിലെ ശോഭാസിറ്റിയിലെ ഫഌറ്റ് സമുച്ചയത്തില്‍ ഗേറ്റ് തുറക്കാന്‍ വൈകിയതുകാരണം സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയതുപോലുള്ള ആക്രമണവുമായി ഡോക്ടറുടെ മകന്‍. തൃശൂരിലെ പ്രശസ്തനായ ഡോക്‌റടുടെ മകന്‍ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച് അവശനാക്കിയെന്നാണ് പരാതി. പൂങ്കുന്നം അര്‍ക്കേഡിയ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന സുജിത്താണ് സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചത്. വാഹനം മാറ്റിയിടുന്നതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദ്ദനം ഉണ്ടായത്.നഗരത്തിലെ പ്രശസ്ത ആശുപത്രിയായ മെട്രോ പൊളിറ്റന്‍ ഹോസ്പിറ്റലിലെ ഓര്‍ത്തോ വിഭാഗം മേധാവി ഡോ. രാംകുമാറിന്റെ മകനാണ് സുജിത്ത്.
ആക്രമണത്തില്‍ പരുക്കേറ്റ സെക്യൂരിറ്റി ജീവനക്കാരനായ പേരാമംഗലം സ്വദേശി അച്യുതനെ തൃശൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അച്യുതന്റെ ഇടതു കൈയിലെ എല്ലിന് രണ്ട് പൊട്ടലുണ്ട്. അച്യുതനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ഇടതുകൈയിലെ എല്ലിന് പൊട്ടലുള്ളതിനാല്‍ അദ്ദേഹത്തിന്റെ കൈയില്‍ പ്ലാസ്റ്ററിട്ടിരിക്കയാണ്.ഗേറ്റ് തുറക്കാന്‍ വൈകിയതിനെ തുടര്‍ന്നായിരുന്നു നേരത്തെ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനെ വ്യവസായിയായ നിസാം ഹമ്മര്‍ കൊണ്ട് ഇടിച്ചു പരിക്കേല്‍പ്പിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അദ്ദേഹം മരണപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha





















