ആള്‍മാറാട്ടക്കാരി ദേവയാനിക്കായി ദുബായി പോലീസ് ഗള്‍ഫ് രാജ്യങ്ങളില്‍ അന്വേഷണം തുടങ്ങി

പത്ത് വര്‍ഷത്തിനു മുമ്പ് ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍കാണാതായ സ്മിതയുടെ തിരോധാനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന ദേവയാനിക്ക് വേണ്ടി ഗള്‍ഫ് രാജ്യങ്ങളില്‍ ദുബായ് പൊലീസ് അന്വേഷണം തുടങ്ങി. ദേവയാനിയുടെ ചിത്രങ്ങളും വിവരങ്ങളും എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി കെ.ജി. സൈമണ്‍ ദുബായ് പൊലീസിന് കൈമാറി. രാജ്യത്തിന്റെ വിമാനത്താവളങ്ങളില്‍ അടക്കം പ്രധാന ഇടങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് പതിക്കും.
ക്രൈംബ്രാഞ്ചിന് കിട്ടിയ ചിത്രം ദുബായ് പൊലീസിന് കൈമാറിയെങ്കിലും ദേവയാനിയെ കണ്ടെത്തുക എളുപ്പമല്ലെന്ന സംശയം നിലനില്‍ക്കുന്നു. ആള്‍മാറാട്ടത്തിന് മടിയില്ലാത്ത ദേവയാനിക്ക് പല പേരുകളുണ്ട്. ഒളിവില്‍ കഴിയാന്‍ തക്കവിധം ഗള്‍ഫില്‍ ബന്ധങ്ങളുമുണ്ടെന്നാണ് അനുമാനം.
സ്മിതയുടെ ഭര്‍ത്താവ് തോപ്പുംപടി സ്വദേശി സാബു എന്ന ആന്റണിയുടെ(48) കാമുകിയാണ് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ദേവയാനി. ഇരുവരും തമ്മിലുള്ള അവിഹിതബന്ധം സൂചിപ്പിക്കുന്ന രണ്ട് കത്തുകള്‍ ക്രൈംബ്രാഞ്ച് കണ്ടെടുത്തു. \'സാബുച്ചായന്‍ എന്റെ ദൈവദൂതനാണ് \' എന്നാണ് ഒരു കത്തില്‍. സ്മിതയ്ക്ക് എന്താണ് സംഭവിച്ചതെന്ന് ദേവയാനിക്ക് അറിയാമെന്ന സൂചനയും ഒരു കത്തിലുണ്ട്. \' നീയെന്തിനാണ് സ്മിതയെ എന്റെ മുറിയില്‍ കൊണ്ടുവന്നത്. അതുകൊണ്ടല്ലേ പ്രശ്‌നങ്ങളുണ്ടായത് \' എന്നാണ് രണ്ടാമത്തെ കത്തിലെ വരികള്‍. തനിക്ക് സുഖവും ദു:ഖവും സമ്മാനിച്ച സ്വപ്‌നഭൂമിയായ ദുബായില്‍ വീണ്ടും ജീവിക്കണമെന്നുമുണ്ട് കത്തില്‍.
വ്യാജ പാസ്‌പോര്‍ട്ടിലാണ് കുവൈറ്റിലേക്ക് കടന്നത്. സാബുവുമായി അവിഹിതബന്ധം പുലര്‍ത്തിയതിന് ദുബായില്‍ ഇരുവരും പിടിയിലായതിന് ശേഷം തിരിച്ചുവന്നപ്പോള്‍ മതം മാറിയിരുന്നു. 2006 ല്‍ ഇരിട്ടിയിലെ ഒരു പള്ളിയില്‍വച്ച് മതം മാറി ആനിവര്‍ഗീസ് ആയി മാറി.ആന്റണിയാണ് ആദ്യം ജയില്‍ മോചിതനായത്. തന്നെയും എത്രയും വേഗം പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് ദേവയാനി എഴുതിയ കത്തുകളാണ് കണ്ടെത്തിയത്. ദേവയാനി അഭയം തേടിയ സുഹൃത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരു പെട്ടിയില്‍ സൂക്ഷിച്ചിരുന്ന കത്തുകള്‍ക്കു പുറമേ ഡയറിക്കുറിപ്പുകളും ലഭിച്ചിട്ടുണ്ട്. കത്തുകള്‍ തയ്യാറാക്കിയെങ്കിലും അപ്പോഴേക്കും ദുബായില്‍ നിന്ന് മുങ്ങിയ ആന്റണിയുടെ മേല്‍വിലാസം അറിയാത്തതിലാല്‍ അയയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല.
സ്മിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആന്റണി, തനിക്ക് ദേവയാനിയുമായി ഒരു ബന്ധവുമില്ലെന്നാണ് മൊഴി നല്‍കിയത്. ഈ മൊഴിയെ ഖണ്ഡിക്കുന്നതാണ് കത്തുകള്‍.
ആന്റണിയോടൊപ്പം കഴിയവേ 2005 സെപ്തംബര്‍ 3 ന് ദുബായില്‍ സ്മിതയെ കാണാതാവുകയായിരുന്നു. സ്മിതയുടേതെന്ന് സംശയിക്കുന്ന മൃതദേഹം ഷാര്‍ജിയിലെ ഒരു ആശുപത്രി മോര്‍ച്ചറിയില്‍ ദുബായ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഡി.എന്‍.എ പരിശോധനയുടെ ഫലം ലഭിച്ചാലേ സ്ഥിരീകരിക്കാനാകൂ.
പാലക്കാട് പറളി കല്ലമ്പറത്ത് മായന്റെ ഭാര്യയായിരുന്നു ദേവയാനി രണ്ട് മക്കളെ ഉപേക്ഷിച്ചാണ് പിന്നീട് കണ്ണൂരിലെ ടാക്‌സി ഡ്രൈവറായ സലാമിനൊപ്പം ഒളിച്ചോടി. 2002 ലാണ് ദുബായിലേക്ക് പോയത്. സലാം 2004 ല്‍ തൂങ്ങി മരിച്ചു. ആനി വര്‍ഗീസ് എന്ന പേരില്‍ ദേവയാനി റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് നേടിയത് ഇരിട്ടി അയ്യന്‍കുന്ന് പഞ്ചായത്തില്‍ നിന്നാണ്. ഷാജിയെന്ന യുവാവിനൊപ്പമായിരുന്നു ഇരിട്ടിയില്‍ കഴിഞ്ഞിരുന്നത്. ഇരിട്ടിയിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്ന് ദേവയാനി പണം പിന്‍വലിച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















