അരുവിക്കര ആരെ തുണയ്ക്കും? യുഡിഎഫ്-എല്‍ഡിഎഫ് അഡ്ജസ്റ്റ്‌മെന്റ് അരുവിക്കരയില്‍ പൊളിയുമോ?

വികസന മുദ്രാവാക്യവുമായി യുഡിഎഫ് അഴിമതി വിരുദ്ധ വോട്ടുകള്‍ തേടി എല്‍ഡിഎഫ് ഇരുമുന്നണികളേയും പൊളിച്ചടുക്കി രാജഗോപാല്‍. യുഡിഎഫ് മുന്നണിയാകെ അഴിമതി ഗ്രസിച്ചിരിക്കുന്നു എന്നു പറയുന്ന എല്‍ഡിഎഫിന്റെ സത്യസന്ധത ചോദ്യം ചെയ്ത് ഭരണ വിരുദ്ധ വോട്ടുകള്‍ പെട്ടിയിലാക്കുകയാണ് രാജഗോപാല്‍ ലക്ഷ്യമിടുന്നത്. ഇടതുപക്ഷമാകട്ടെ സമരങ്ങളെല്ലാം പൊളിഞ്ഞ് എല്ലാ പ്രതിഷേധവും ആകെ കൂടി ഒരു മാണിയിലൊതുക്കി വിഷമവൃത്തത്തിലും.
ഇവിടെ മത്സരം കോണ്‍ഗ്രസും സിപിഎമ്മും ബിജെപിയും തമ്മിലാണ്. മുഖ്യമന്ത്രിയെ സോളാറില്‍ പിടിച്ചിട്ടു എന്നതൊഴിച്ചാല്‍ പിന്നീടൊരു കോണ്‍ഗ്രസ് മന്ത്രിയേയും അഴിമതിയുടെ പേരില്‍ തൊടാന്‍ സിപിഎമ്മിനു കഴിഞ്ഞിട്ടില്ല, കഴിയുകയുമില്ല. രമേശ് ചെന്നിത്തലയുടെ കൈയില്‍ ആഭ്യന്തരമുണ്ട്.
എപ്പോഴെങ്കിലും ബാര്‍ കോഴയില്‍ രമേശിന്റെ പേരു പറഞ്ഞതില്‍ ഒരു നൂറു പേരും കേസും ഇങ്ങോട്ടു വരും. അഡ്ജസ്റ്റ്‌മെന്റ് തന്നെ നല്ലത്. കൂട്ടത്തില്‍ കൂടാതിരുന്ന മാണിയെ കോടിയേരി ആക്രമിച്ചു നിര്‍വീര്യമാക്കി. ഹിന്ദു വോട്ടുകളില്‍ വലിയൊരു വിഭാഗം ബിജെപി ചായ്‌വ് കാട്ടുമ്പോള്‍ കെഎം മാണിയെ ആക്രമിക്കുക വഴി ന്യൂനപക്ഷ വോട്ടും യുഡിഎഫിനു വച്ചു. മാണിയെ ഒറ്റ തിരിഞ്ഞാക്രമിക്കുക എന്ന ബുദ്ധി മോശം ബിജെപി കാട്ടില്ല. അവര്‍ക്ക് ആക്രമിച്ചു തളര്‍ത്തേണ്ടത് സിപിഎമ്മിനെയാണ്. കൂടെ കുറച്ച് ന്യൂനപക്ഷ വോട്ടുകള്‍ കൂടി പെട്ടിയിലായാല്‍ വിജയമുറപ്പിക്കാം.
ഇടതു പക്ഷത്തിന്റെ രാഷ്ട്രീയ അടവുകള്‍ പിഴക്കുകയും അഡ്ജസ്റ്റ്‌മെന്റ് സമരങ്ങള്‍ എന്നുറപ്പിക്കുകയും ചെയ്ത് ബിജെപി ത്രികോണ മത്സരത്തിന് മണ്ഡലത്തെ ഒരുക്കിയെടുത്തു. ടിപി വധം മുതല്‍ , ശിവന്‍കുട്ടിയുടെ നിയമസഭാ പ്രകടനം വരെ ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ്. ഒരു തരത്തില്‍ ക്ലീന്‍ ഇമേജുമായി സുധീരനും ആന്റണിയും കൂടെ കോണ്‍ഗ്രസ് എന്ന ആള്‍ക്കൂട്ടവും. മത്സരംകൊഴുക്കുമ്പോള്‍ ഒ. രാജഗോപാലും ശബരീനാഥനും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ വന്നാലും അത്ഭുതപ്പെടാനില്ല.
ബാര്‍കോഴ പോലുള്ള നനഞ്ഞ പടക്കങ്ങള്‍ അരുവിക്കരയില്‍ ഏറ്റില്ല. തലസ്ഥാന ജില്ലയില്‍ യുഡിഎഫ് നടപ്പിലാക്കിയ വികസന മുന്നേറ്റമാണ് യുഡിഎഫ് ചര്‍ച്ചയ്ക്കായി മുന്നോട്ടു വയ്ക്കുന്നത്.. കൂടെ ആരോപണം നേരിട്ട മാണിയുടെ നേര്‍ക്ക് ശക്തമായ അന്വേഷണം നടത്തിയെന്ന ആത്മവിശ്വാസവും എല്‍ഡിഎഫ് ക്യാമ്പില്‍ ആശയക്കുഴപ്പം തുടരുകയാണ്.
കെഎം മാണിയെ ഒറ്റ തിരിഞ്ഞാക്രമിക്കുന്നതില്‍ നിന്നും ബാബുവിലേയ്ക്കും രമേശിലേക്കും ശിവകുമാറിലേക്കും ആരോപണം ശക്തമാക്കി അടുത്ത നിയമസഭാസമ്മേളനം കൊഴുപ്പിക്കാനാണ് കഴിഞ്ഞ ദിവസത്തെ എല്‍ഡിഎഫ് തീരുമാനം കെ.എം മാണിക്കുമപ്പുറം സമരം വ്യാപിപ്പിച്ചാല്‍ വിജയമുറപ്പിക്കാന്‍ കഴിയുമോ എന്ന ശങ്ക എല്‍ഡിഎഫിനെ വല്ലാതെ വലയ്ക്കുന്നുണ്ട്. എങ്കിലും അവര്‍തന്നെ പറയുന്നു ഇതു ജീവന്‍ മരണ പോരാട്ടമാണ്. പ്രത്യേകിച്ച് പിണറായി വിജയന്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















