അരുവിക്കരയെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത്, മുന്‍ മന്ത്രി പാര്‍ട്ടി വിട്ടു, എ ഗ്രൂപ്പ് പ്രചരണത്തിനിറങ്ങുന്നില്ലെന്ന് ആരോപണം

അരുവിക്കരയെ ചൊല്ലി കോണ്‍ഗ്രസില്‍ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. മുന്‍ മന്ത്രിയും കെ.പി.സി.സി. നിര്‍വാഹകസമിതി അംഗവുമായ കെ. ശങ്കരനാരായണപിള്ള കോണ്‍ഗ്രസില്‍നിന്നു രാജിവച്ചു. അരുവിക്കര തിരഞ്ഞെടുപ്പെനെ ചൊല്ലിയാണ് രാജിയെന്നാണ് സൂചന. മാത്രമല്ല കോണ്‍ഗ്രസിലെയും യൂത്ത് കോണ്‍ഗ്രസിലെയും നേതാക്കന്‍മാര്‍ പ്രചരണത്തിനിറങ്ങുന്നില്ലെന്നും പരാതിയുണ്ട്. എ ഗ്രൂപ്പിന് പ്രാധാന്യമുള്ള സ്ഥലമാണ് അരുവിക്കര. എന്നാല്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശപ്രകാരമാണ് ജി കാര്‍ത്തികേയന്റെ മകന്‍ സ്ഥാനാര്‍ഥിയായതെന്ന് ഒരുകൂട്ടം നേക്കള്‍ക്ക് അഭിപ്രായമുണ്ട്. ശബരീനാഥന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ മണ്ഡം ഐ ഗ്രൂപ്പിന്റെ കയ്യിലായെന്നും എ ഗ്രൂപ്പ് വിശ്വസിക്കുന്നു. അതിനാല്‍ തന്നെ എ ഗ്രൂപ്പ് നേതാക്കള്‍ രഹസ്യമാ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് അരുവിക്കരയില്‍ നടക്കുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത് ഐ ഗ്രൂപ്പിന് ആശ്വാസമായി. സ്ഥാനാര്‍ഥിത്വത്തെ ക്കുറിച്ച് ആദ്യം പ്രതിരിക്കാതിരുന്ന മുഖ്യമന്ത്രിയുടെ വൈകിയുള്ള പ്രതികരണം യുഡിഎഫ് ക്യാമ്പിനെ ആശയകുഴപ്പത്തിലാക്കിയിട്ടുണ്ട്. എന്നാല്‍ അരുവിക്കര ജയിക്കേണ്ടത് മുഖ്യന്റെ ആവശ്യമായതിനാല്‍ എ ഗ്രൂപ്പുകാര്‍ പ്രചരണത്തിനിറങ്ങുമെന്നാണ് ഐ ഗ്രൂപ്പിന്റെ പ്രതീക്ഷ.
സംസ്ഥാന കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ മനംമടുത്താണ് പാര്‍ട്ടിവിടുന്നതെന്ന് കെ. ശങ്കരനാരായണപിള്ള കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന് നല്‍കിയ കത്തില്‍ പറയുന്നു. കുടുംബരാഷ്ട്രീയത്തിന് അനുകൂലമല്ലെങ്കിലും അരുവിക്കരയില്‍ ശബരീനാഥനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചല്ല രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി.
അരുവിക്കരയിലെ സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉടലെടുത്തിരിക്കുന്ന അസംതൃപ്തിയുടെ പ്രതികരണമാണ് ശങ്കരനാരായണപിള്ള കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വം രാജിവച്ചതിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. രാജി കെ.പി.സി.സി. പ്രസിഡന്റ് സ്വീകരിച്ചു. കോണ്‍ഗ്രസി(എസി)ലായിരുന്ന ശങ്കരനാരായണപിള്ള 2005ലാണു മാതൃസംഘടനയിലേക്ക് മടങ്ങിപ്പോയത്. അതിന് മുമ്പ് തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍നിന്ന് വിജയിച്ച് നിയമസഭയിലെത്തുകയും ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ ഗതാഗതവകുപ്പ് മന്ത്രിയുമായിരുന്നു.
സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് രാജിക്കത്തു തയാറാക്കിയിരിക്കുന്നത്. അനഭലഷണീയമായ പ്രവണതകള്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും പ്രത്യക്ഷമാകുകയാണ്. കേന്ദ്രത്തിലായാലും കേരളത്തിലായാലും കോണ്‍ഗ്രസ് പാര്‍ട്ടി ചിലരുടെ സ്വകാര്യ സ്വത്തായി പരിണമിച്ചിരിക്കുകയാണ്. നേതാക്കളുടെ സ്വകാര്യ അജന്‍ഡയാണ് എല്ലാത്തിനും കാരണം. അഴിമതി അവകാശമായി മാറുകയെന്നും അദ്ദേഹം രാജിക്കത്തില്‍ കുറ്റപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















