പാലക്കാട്ട് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അച്ഛന്‍ മകനെ വെട്ടിക്കൊന്നു

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അച്ഛന്‍ മകനെ വെട്ടിക്കൊന്നു. ചിറ്റൂര്‍ പനയൂര്‍ നായര്‍മണ്ണം പാത്തിക്കല്‍ വീട്ടില്‍ പ്രവീണിനെയാണ് (32) അച്ഛന്‍ ശ്രീധരന്‍(55) വെട്ടിക്കൊന്നത്. പ്രവീണിന്റെ ഭാര്യ ലളിത, അമ്മ സത്യഭാമ എന്നിവര്‍ക്കും വെട്ടേറ്റിട്ടുണ്ട്. ലളിതയ്ക്ക് തലയുടെ പിറകിലാണ് വെട്ടേറ്റത്. സത്യഭാമയുടെ ഇടതു കൈ അറ്റുപോയി. ഗുരുതരാവസ്ഥയിലായ ഇവരെ തൃശൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീധരനെ ചിറ്റൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നു പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് കുടുംബവുമായി അകന്നു കഴിയുകയായിരുന്ന ശ്രീധരന്‍ പുലര്‍ച്ചെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. പ്രവീണ്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.
ശ്രീധരന്‍ ഒരു വര്‍ഷമായി ചിറ്റൂരിലെ ഒരു തടി മില്ലിലാണ് താമസം. കുടുംബവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് തന്റെ പേരിലുണ്ടായിരുന്ന 29 സെന്റ് സ്ഥലം ഒരു ക്ഷേത്രത്തിന് എഴുതിക്കൊടുത്തിരുന്നു. പ്രവീണിന് ആറു മാസം പ്രായമായ ഒരു കുഞ്ഞുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















