ജൂണ്‍ 11ന് സ്വകാര്യ ബസ് പണിമുടക്ക്

ഈ മാസം 11ന് സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകള്‍ പണിമുടക്കും. കെ.എസ്.ആര്‍.ടി.സിക്ക് പുതുതായി 31 റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചാണ് സൂചനാ പണിമുടക്ക്. സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ജൂലൈ ഒന്നു മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും ബസ് ഓണേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.
ഇതിനു പിന്നാലെ ബാങ്ക് പണിമുടക്കിനും തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ബാങ്കുകളുടെ ലയനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് സമരം. ജൂണ്‍ 24ന് ദേശവ്യാപക സമരത്തിനാണ് ആഹ്വാനം. അതിനുപുറമെ അനിശ്ചിതകാല സമരത്തിനും പദ്ധതിയുണ്ടെന്നാണ് വാര്‍ത്ത. കടുത്ത വിലക്കയറ്റത്തിനു പിന്നാലെ വരുന്ന പണിമുടക്കുകള്‍ സാധാരണക്കാരനെ വട്ടം ചുറ്റിക്കുമെന്നതില്‍ തര്‍ക്കമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















