കേരളത്തില്‍ മാഗി നൂഡില്‍സിന്റെ വില്‍പ്പന സപ്ലൈകോ നിര്‍ത്തി, ഭക്ഷ്യ സിവില്‍ സപ്ലൈകോ മന്ത്രി അനൂപ് ജേക്കബാണ് ഉത്തരവിട്ടത്

കേരളത്തില്‍ മാഗി നൂഡില്‍സിന്റെ വില്‍പ്പന സപ്ലൈകോ നിര്‍ത്തി വച്ചു. അനുവദനീയമായതിലും കൂടിയ തോതില്‍ രാസവസ്തുക്കളും ലെഡും കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. ഭക്ഷ്യ സിവില്‍ സപ്ലൈകോ മന്ത്രി അനൂപ് ജേക്കബാണ് ഉത്തരവിട്ടത്.
മാഗി നൂഡില്‍സിന്റെ പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച താരങ്ങള്‍ക്കെതിരെ കേസെടുക്കണമെന്ന് ബിഹാര്‍ കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് സപ്ലൈകോയുടെ നടപടി. ബിഹാറിലെ മുസഫര്‍പൂര്‍ കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. താരങ്ങളായ അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, പ്രീതി സിന്റ എന്നിവര്‍ക്കെതിരെയാണ് നടപടി. മാഗിയുടെ ഉല്‍പാദകരായ നെസ്‌ലെയ്‌ക്കെതിരെയും നടപടിയെടുക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം, ഭക്ഷ്യ സുരക്ഷാ നിലവാര അതോറിറ്റി പരിശോധന നടത്തുന്ന മാഗി നൂഡില്‍സിന്റെ വില്‍പ്പനയില്‍ രാജ്യത്ത് വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. മെട്രോ നഗരങ്ങളില്‍ 1520 ശതമാനം വരെ വില്‍പ്പന ഇടിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 1500 കോടിയോളം രൂപയാണ് നെസ്‌ലേ ഇന്ത്യയ്ക്ക് മാഗി നൂഡില്‍സിന്റെ വില്‍പ്പനയിലൂടെ ഒരു വര്‍ഷം ലഭിച്ചിരുന്നത്. ആശങ്കയോടെയാണ് ജനങ്ങള്‍ കടകളില്‍ വരുന്നതെന്ന് കച്ചവടക്കാര്‍ പറഞ്ഞു. ബെംഗളൂരുവില്‍ 40 ശതമാനത്തിന്റെ ഇടിവും കൊല്‍ക്കത്തയില്‍ 30 ശതമാനം ഇടിവും അഹമ്മദാബാദില്‍ 510 ശതമാനം വരെ ഇടിവും ഉണ്ടായതായി കച്ചവടക്കാര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















