കതിരൂര്‍ കേസ്: ജയരാജന്റെ മൊഴിയൊടുപ്പ് പൂര്‍ത്തിയായി

കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മൊഴിയൊടുപ്പ് പൂര്‍ത്തിയായി. തിരുവനന്തപുരത്ത് സി.ബി.ഐ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് മൊഴി എടുത്തത്. രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച മൊഴിയെടുപ്പ് നാല് മണി വരെ നീണ്ടു. സി.ബി.ഐ എസ്.പി ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കിയെന്ന് ജയരാജന്‍ പ്രതികരിച്ചു. വീണ്ടും ചോദ്യം ചെയ്യാന്‍ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കതിരൂര്‍ കേസിലെ മുഖ്യപ്രതി വിക്രമന് ഒളിത്താവളം ഒരുക്കാന്‍ ജയരാജന്‍ സഹായിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ ജയരാജനെ വിളിച്ചു വരുത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















