പാമോലിന്‍ കേസ്: ടെണ്ടര്‍ വിളിക്കാതെയുള്ള ഇറക്കുമതി തീരുമാനത്തിനെതിരെ ഫയലില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നെന്ന് ജിജി തോംസണ്‍

കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പാമോലിന്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം തെറ്റായിരുന്നെന്ന വെളിപ്പെടുത്തലുമായി ചീഫ് സെക്രട്ടറി ജിജി തോംസണ്‍ രംഗത്തെത്തി. ടെണ്ടര്‍ വിളിക്കാതെ പാമൊലിന്‍ ഇറക്കുതിചെയ്യാനുള്ള തീരുമാനത്തിനെതിരെ താന്‍ ഫയലില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. താന്‍ എതിര്‍ത്ത ഒരുകാര്യത്തിലാണ് 25 വര്‍ഷമായി തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തി കേസ് നടന്നതെന്നും ജിജി തോംസണ്‍ തിരുവനന്തപുരത്ത് മാദ്ധ്യമങ്ങള്‍ക്ക് മുമ്പില്‍ പരസ്യമായി അഭിപ്രായപ്പെട്ടു.
കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്ത് പാമൊലിന്‍ ഇറക്കുമതി ചെയ്ത നടപടിയില്‍ തെറ്റുണ്ടായിരുന്നില്ലെന്നും അഴിമതി നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ് യുഡിഎഫ് നേതൃത്വം കോടതിയിലും പുറത്തും ഉറച്ച നിലപാട് സ്വീകരിക്കുമ്പോഴാണ് അക്കാലത്തെ സപ്ലൈകോ എംഡിയായിരുന്നു ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ തുറന്നുപറച്ചില്‍.
ടെണ്ടര്‍ വിളിക്കാതെയാണ് അന്ന് ഇറക്കുമതിക്കുള്ള തീരുമാനമെടുത്തത്. അത് തെറ്റായിരുന്നു. മന്ത്രിസഭയുടെ ആ തീരുമാനത്തോട് തനിക്ക് വിയോജിപ്പുണ്ടായിരുന്നു. ഇക്കാര്യം ഫയലില്‍ രേഖപ്പെടുത്തുകയും ചെയ്തു. മന്ത്രിസഭ തീരുമാനമെടുത്തുകഴിഞ്ഞാല്‍ ഒരു ഉദ്യോഗസ്ഥനെന്ന നിലയില്‍ തനിക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. താന്‍ വിയോജിപ്പ് രേഖപ്പെടുത്തിയ ഒരു സംഭവത്തിലാണ് ഗൂഢാലോചന കുറ്റം ചുമത്തി 25 വര്‍ഷമായി തനിക്കെതിരെ കേസ് നടത്തുന്നതെന്ന് ജിജി തോസണ്‍ പറഞ്ഞു.
നേരത്തെ ഈ വര്‍ഷം മെയ് 15ാം തീയ്യത്ി അഴിമതി കേസില്‍ ചീഫ് സെക്രട്ടറി ജിജി തോംസണിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തുന്നതിന് തടസമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. പാമോയില്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജിജി സമര്‍പ്പിച്ച ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ട ആവശ്യമില്ലെന്നും അന്ന് കോടതി അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. പാമോയില്‍ ഇടപാട് നടക്കുമ്പോള്‍ സിവില്‍ സപ്‌ളൈസ് കോര്‍പ്പറേഷന്‍ എം.ഡിയായിരുന്ന ജിജി തോംസണ്‍ കേസില്‍ അഞ്ചാം പ്രതിയാണ്.
കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജിജി നേരത്തെ വിചാരണക്കോടതിയിലും ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഇരു കോടതികളും ഹര്‍ജി തള്ളി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















