നിസാമിനെ പൂട്ടിയ നിശാന്തിനിക്ക് പുറകേ അജീതാ ബീഗവും, വീട്ടമ്മയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച ബ്ലേഡുകാരനെതിരെ കാപ്പ ചുമത്തും

പോലീസിലെ ആണുങ്ങള്‍ക്കില്ലാത്ത ധൈര്യമാണ് ഈ യുവ വനിതാപോലീസ് ഓഫീസര്‍മാര്‍ കാണിക്കുന്നത്. തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ കാറുകൊണ്ടിടിച്ച് കൊലപ്പെടുത്തിയ വ്യവാസായി നിസാമിനെ കാപ്പചുമത്തി അകത്തിടാന്‍ ദൈര്യം കാണിച്ച ഓഫീസറാണ് തൃശൂര്‍ പോലീസ് കമ്മീഷണര്‍ നിശാന്തിനി.നിസാമിനെ രക്ഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിച്ചപ്പോഴായിരുന്നു നിശാന്തിനിയുടെ നടപടി. നിശാന്തിനിക്കു പിന്നാലെ വയനാട്ടിലെ കൊള്ളപ്പലിശക്കാരനെതിരെ കാപ്പചുമാത്താന്‍ തയ്യാറായി മറ്റൊരു വനിതാപോലീസ് ഓഫീസര്‍ അജീതാബീഗവും രംഗത്ത്.
വയനാട്ടിലെ പോലീസ് ഏമാന്‍മാരുടെ സംരക്ഷണയില്‍ വളര്‍ന്ന കൊള്ളപലിശക്കാരനെതിരെ കാപ്പചുമത്താനാണ് വയനാട എസ്പിയായ അജീതാബീഗവും ധൈര്യം കാണിച്ചത്. ഓപ്പറേഷന്‍ കുബേര പോലും തൊടാത്ത വയനാട്ടിലെ കുഞ്ഞോത്തെ ബ്ലേഡ് പലിശക്കാരനെയാണ് അജീതാബീഗം തുറങ്കലിലടക്കുന്നത്. ഒരു വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണഅ നടപടി. പലിശയുടെ പേരില്‍ പീഡിപ്പിക്കുയും നഗന്ചിത്രങ്ങളെടുത്ത് സോഷ്യല്‍മീഡയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌ചെന്നാണ് ഇയാള്‍ക്കെതിരെ വീട്ടമ്മ അജിതാബീഗത്തിന് പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കാപ്പചുമത്താന്‍ പോലീസ് നടപടി തുടങ്ങി. പലിശയുടെ പേരില്‍ പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങളെടുത്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു. മക്കളുടെയും ചിത്രങ്ങളും പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയതായും വീട്ടമ്മ പരാതിപ്പെടുന്നു. നൂറ്റിയമ്പതോളം പേരാണ് ഇയാള്‍ക്കെതിരെ ആഭ്യന്തര മന്ത്രിക്കു പരാതി നല്‍കിയിരിക്കുന്നത്.
നഗ്‌നചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്നു വീട്ടമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടും ഇയാളുടെ ശല്യം അവസാനിച്ചിട്ടില്ലെന്നു പരാതിയുണ്ട്. പണം പലിശയ്ക്കു നല്‍കി ആദിവാസികളെ ചൂഷണം ചെയ്യുന്നതിന്റെ പേരില്‍ മാവോയിസ്റ്റുകളുടെ ഹിറ്റ് ലിസ്റ്റില്‍ പെട്ടയാളാണ് കുഞ്ഞോത്തെ ബ്ലേഡ് പലിശക്കാരന്‍. ഇയാള്‍ക്കെതിരെയാണ് പീഡനത്തിനിരയായ വീട്ടമ്മ പരാതി നല്‍കിയത്. ബലം പ്രയോഗിച്ചെടുത്ത ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.
എന്നാല്‍ ഇതിനിടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയും ചെയ്തു. ഇതോടെയാണ് വീട്ടമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചത്. മക്കളുടെയും ചിത്രം പുറത്തു വിടുമെന്ന് ഭീഷണി തുടര്‍ന്നതോടെയാണ് നാട്ടുകാര്‍ ഇടപെട്ട് വയനാട് എസ്പിക്ക് പരാതി നല്‍കിയത്. ചിത്രം വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്നു മക്കളുടെ പഠനം പോലും മുടങ്ങുന്ന അവസ്ഥവരെയായി.
പുരുഷന്മാരില്ലാത്ത വീടുകളില്‍ കയറി നിരവധി പേരെ ഇയാള്‍ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തുന്നതായി നാട്ടുകാര്‍ ആഭ്യന്തരമന്ത്രിയടക്കമുള്ളവര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഓപ്പറേഷന്‍ കുബേര പ്രകാരം 3 കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്. വീട്ടമ്മയുടെ പരാതി പ്രകാരം ഇയാള്‍ക്കെതിരെ ഐടി ആക്റ്റ് പ്രകാരവും, ബലാത്സംഗക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ കാപ്പ നിയമം ചുമത്താനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha





















