വിഴിഞ്ഞം സര്‍വകക്ഷിയോഗം ഇന്ന്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി നടപ്പാക്കുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ഇന്നു സര്‍വകക്ഷിയോഗം ചേരും. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ കൂടുന്ന യോഗത്തില്‍ മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഉറച്ച തീരുമാനമില്ലെങ്കില്‍ വിഴിഞ്ഞം പദ്ധതി നടപ്പാകുമോയെന്നു സംശയമുള്ളതായും രാഷ്ട്രീയത്തിന് അതീതമായ തീരുമാനം പദ്ധതി നടപ്പാക്കാനായി ഉണ്ടാകണമെന്നും മന്ത്രി കെ. ബാബു പറഞ്ഞു.
എല്‍ഡിഎഫിന്റെ വിമര്‍ശനത്തെ നേരിടാനായി വിഴിഞ്ഞം പദ്ധതി നടപ്പാക്കാനായി 2005ലെയും 2010ലെയും ടെന്‍ഡര്‍ രേഖകള്‍ വ്യവസ്ഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയ കരാറിനെതിരേ എല്‍ഡിഎഫ് തിരിഞ്ഞതോടെയാണ് പഴയ ടെന്‍ഡര്‍ രേഖകള്‍ പ്രസിദ്ധീകരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















