കേരളത്തില്‍ 15 വരെ ട്രോളിങ് നിരോധനമില്ല; മത്സ്യത്തൊഴിലാളികള്‍ക്കും ബോട്ടുകള്‍ക്കും 12 നോട്ടിക്കല്‍ മൈല്‍ദൂരപരിധിക്കുള്ളില്‍ കടലില്‍ പോകാം

കേരളതീരത്ത് 15 വരെ ട്രോളിങ് നിരോധനമില്ല. കോസ്റ്റ്ഗാര്‍ഡ്, നേവി, സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഉന്നതതലയോഗത്തിലാണു തീരുമാനം.
ജൂണ്‍ 15 കഴിഞ്ഞാലും സമ്പൂര്‍ണ ട്രോളിങ് നിരോധനം സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം സംസ്ഥാനത്തിനു പാലിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ടു മത്സ്യബന്ധനം നടത്തുന്നതില്‍ നിന്നു പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സംസ്ഥാനം വിലക്കില്ലെന്നും മന്ത്രി കെ. ബാബു പറഞ്ഞു. 12 നോട്ടിക്കല്‍ മൈല്‍ പ്രദേശം സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തിലുള്ളതാണ്. അതിനാല്‍, പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും ബോട്ടുകള്‍ക്കും ആ ദൂരപരിധിക്കുള്ളില്‍ കടലില്‍ പോകാം. സംസ്ഥാന സര്‍ക്കാരിനു പരിമിതികളുണ്ട്. അതിനുള്ളില്‍ നിന്നു തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കും. അതേസമയം, ട്രോളിങ് കാലാവധി നീട്ടിയ വിഷയത്തില്‍ എതിര്‍പ്പുണ്ടെന്നും മന്ത്രി പറഞ്ഞൂ.
കേന്ദ്രനിര്‍ദേശമുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളെ ബോധവത്കരിക്കുക മാത്രമാണ് നാവികസേനയുടെയും തീരസംരക്ഷണസേനയുടെയും ലക്ഷ്യം. കടലിനെ സംഘര്‍ഷഭരിതമാക്കാനുള്ള യാതൊരു നിര്‍ദേശവും തങ്ങള്‍ക്കു കിട്ടിയിട്ടില്ല. .കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ജൂണ്‍ ഒന്നുമുതല്‍ ട്രോളിങ് നിരോധനം പ്രാബല്യത്തിലുണ്ട്. കഴിഞ്ഞ ദിവസം നിരോധനം ലംഘിച്ചു കടലില്‍പോയ മത്സ്യബന്ധന യാനങ്ങളെ കോസ്റ്റ്ഗാര്‍ഡ് തടഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ജീവനും മത്സ്യബന്ധനോപാധികള്‍ക്കും സംരക്ഷണം വേണമെന്നു മത്സ്യത്തൊഴിലാളി സംഘടനകള്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നലെ സര്‍വകക്ഷി യോഗം ചേര്‍ന്നത്. കേന്ദ്രനിരോധനം ലംഘിച്ച് തൊഴിലാളികള്‍ കടലില്‍ പോകുമെന്ന് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















