പാസ്‌പോര്‍ട്ടിലെ ചെറിയ തിരുത്തലുകള്‍ക്ക് ഇനി പത്രപരസ്യം ആവശ്യമില്ല

പാസ്‌പോര്‍ട്ടിലെ ചെറിയ തിരുത്തലുകള്‍ക്ക് ഇനി പത്രപരസ്യം ആവശ്യമില്ല. തെറ്റു തിരുത്താന്‍ പത്രംപരസ്യം ആവശ്യമാണെന്ന നിയമത്തില്‍ ഇളവുവരുത്താന്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍ നിര്‍ദേശം നല്‍കിയത്.
പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയ പേരിലോ വീട്ടുപേരിലോ തിരുത്തല്‍ വരുത്താന്‍ പത്രപ്പരസ്യം ആവശ്യമില്ലാതെ തന്നെ പാസ്‌പോര്‍ട്ട് ഓഫീസിനെ സമീപിക്കം.
ഭാര്യയുടെ പേരിനുശേഷം ഭര്‍ത്താവിന്റെ പേരു ചേര്‍ക്കുക, കുട്ടിയുടെ പേരിനൊപ്പം പിതാവിന്റെ പേരു ചേര്‍ക്കുക തുടങ്ങിയ രീതിയിലുള്ള തിരുത്തലുകള്‍ വരുത്താനും ഇനി മുതല്‍ പരസ്യം ആവശ്യമില്ല. പക്ഷേ, കൃത്യമായ രേഖകള്‍ വേണം. രേഖകളുടെ അഭാവത്തിലോ അപേക്ഷകരുടെ ഉദ്ദേശ്യത്തെപ്പറ്റി സംശയം തോന്നുമ്പോഴോ പരസ്യം വേണ്ടി വരും.
പേരിലെയും വീട്ടുപേരിലെയും അക്ഷരത്തെറ്റ് തിരുത്തണമെങ്കില്‍ അപേക്ഷ നല്‍കുന്നതിനു മുന്‍പായി അതതു ജില്ലകളിലെ രണ്ടു പ്രമുഖ പത്രങ്ങളില്‍ പരസ്യം ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, അക്ഷരത്തെറ്റുപോലെ ചെറിയ തിരുത്തലാണെങ്കില്‍ ഇനിമുതല്‍ പരസ്യം വേണ്ട.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















