മത്സരചൂടിലേക്ക്... ചെന്നിത്തലയുടെ യാത്രയും ഉമ്മന്‍ചാണ്ടിയുടെ സജീവതയും ചേര്‍ന്ന് കോണ്‍ഗ്രസ് ഉണര്‍ന്നെണീറ്റതോടെ സിപിഎമ്മില്‍ കിതപ്പ്; ആഞ്ഞടിച്ച് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും; ഈസി വാക്കോവര്‍ എന്ന നിലയില്‍ നിന്നും മത്സരചൂടിലേക്ക്

ചെന്നിത്തലയുടെ യാത്രയും ഉമ്മന്‍ചാണ്ടിയുടെ സജീവതയും ചേര്‍ന്ന് കോണ്‍ഗ്രസ് ഉണര്‍ന്നെണീറ്റതോടെ സിപിഎമ്മില്‍ കിതപ്പ് തുടങ്ങി. മുഖ്യമന്ത്രിയും സിപിഎമ്മിന്റെ സംസ്ഥാന നേതാക്കളും അഖിലേന്ത്യാ നേതൃത്വവും ഈസി വാക്കോവര്‍ എന്ന നിലയില്‍ നിന്നും മത്സരചൂടിലേക്ക് വഴി മാറി.
കഠിനമായ വാക്കുകള്‍ കൊണ്ടാണ് ചെന്നിത്തല സര്‍ക്കാരിനെ നേരിട്ടത്. കേരളം ഭരിക്കുന്നത് അധോലോക സര്‍ക്കാര്‍ ആണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. എല്ലാ തട്ടിപ്പുകളുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആയിരുന്നു എന്നുളളതാണ് സത്യമെന്നും ചെന്നിത്തല പറഞ്ഞു. ഐശ്വര്യ കേരള യാത്ര ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധോലോക കൊളളസംഘങ്ങള്‍ പോലും ഇവരുടെ അടുത്ത് വരില്ല, ചമ്പല്‍ക്കാട്ടിലെ കൊളളക്കാര്‍ ഇവരെ കണ്ടാല്‍ നമിക്കും. മന്ത്രിമാര്‍ക്ക് പോലും കടന്നു ചെല്ലാന്‍ കഴിയാത്ത മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇരുമ്പ് കോട്ടയ്ക്കകത്ത് എങ്ങനെയാണ് സ്വപ്ന യഥേഷ്ടം കടന്നു ചെന്നത്. മുഖ്യമന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചേര്‍ന്ന് കൊളളക്കാര്‍ക്ക് ഒത്താശ ചെയ്തുകൊടുത്തത് മറക്കാറായിട്ടില്ല. എല്ലാ തട്ടിപ്പുകളുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആയിരുന്നു എന്നുളളതാണ് സത്യം.' ചെന്നിത്തല പറഞ്ഞു.
നമ്മുടെ ദൗത്യം വളരെ വലുതാണ് കേരളത്തെ മോചിപ്പിക്കന്‍ വേണ്ടയുളള ദൗത്യമാണ് അത്. 35 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്ന മണ്ണാണ് ഇത്. നാല് ലോക്കപ്പ് കൊലപാതകങ്ങള്‍, 7 മാവോയിസ്റ്റുകളെ വെടിവെച്ചുകൊലപ്പെടുത്തി. മാര്‍ക്‌സിസ്റ്റുകാര്‍ക്കല്ലാതെ മറ്റാര്‍ക്കും നീതി കിട്ടാത്ത ഭരണകാലമായിരുന്നു ഇത്.
പിണറായി വിജയന്‍ എന്ന ഏകാധിപതിയുടെ ഭരണം ഇനി കേരളത്തിന് താങ്ങാന്‍ കഴിയില്ല. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ പോലെ നാടുമുഴുവന്‍ നടന്ന് വര്‍ഗീയത പറയുകയാണ് സിപിഎം. മുഖ്യമന്ത്രി തീക്കൊളളികൊണ്ട് തലചൊറിയുകയാണ്. കേരളത്തില്‍ വര്‍ഗീയ ആളിക്കത്തിക്കാനാണ് ശ്രമം. ഈ വര്‍ഗീയതക്കെതിരെയാണ് യു.ഡി.എഫിന്റെപോരാട്ടം. മതേതരത്വം നിലനിര്‍ത്താന്‍ പോരാട്ടത്തിന് കേരളജനത പൂര്‍ണ പിന്തുണ നല്‍കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
ജനങ്ങളുടെ മാനിഫെസ്‌റ്റോ ആയിരിക്കും യുഡിഎഫിന്റേത്. അത് ജനങ്ങളുടെ കണ്ണുനീരൊപ്പുന്ന മാനിഫെസ്‌റ്റോ ആയിരിക്കും. ന്യായ് പദ്ധതി നടപ്പാക്കും.അടുത്ത സര്‍ക്കാര്‍ യുഡിഎഫ് ആയിരിക്കുമെന്നും. എല്ലാ കളളത്തരങ്ങളെയും വര്‍ഗീയതയും ചെറുത്ത് തോല്‍പിച്ച് മതേതരത്വത്തിന്റെ മാറ്റൊലി ഉയര്‍ത്തിക്കൊണ്ട് യുഡിഎഫ് അതിശക്തമായ തിരിച്ചുവരവ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ നേട്ടങ്ങളായി ഉയര്‍ത്തിക്കാണിക്കുന്ന ഗെയില്‍ പൈപ്പ് ലൈന്‍ ഉള്‍പ്പടെയുള്ള പദ്ധതികളില്‍ പലതും മുന്‍സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയാകേണ്ടതായിരുന്നു. എന്നാല്‍ സമരം നടത്തി വികസനത്തിന് തുരങ്കം വെക്കുന്ന നിലപാടാണ് ഇടതുപക്ഷം അന്ന് സ്വീകരിച്ചത്. ഇടതുപക്ഷ സര്‍ക്കാരിന് സ്വന്തമായി എന്തെങ്കിലും പദ്ധതികള്‍ ആരംഭിക്കാന്‍ സാധിച്ചിട്ടുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.
എന്നാല്‍ 24 മണിക്കൂര്‍ കഴിഞ്ഞിട്ടും സി പി എം നേതാക്കള്‍ ചെന്നിത്തലക്ക് മറുപടി നല്‍കിയില്ല. എ വിജയരാഘവന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് സംഭവിച്ച പാളിച്ചയുടെ പശ്ചാത്തലത്തിലാണ് നേതാക്കള്‍ നിശബ്ദത പാലിച്ചത്.വിജയരാഘവന്റെ വാക്കുകള്‍ ഇസ്ലാം മത വിശ്വാസികള്‍ക്ക് ആഴത്തില്‍ മുറിവേറ്റു എന്നതിന്റെ ഉദാഹരണമാണ് പാണക്കാട് നിന്നും വന്ന മറുപടി. ഇ. എം. എസ്. പാണക്കാട് വന്നത് മറക്കരുതെന്നാണ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞത്.
കോണ്‍ഗ്രസിന്റെ നീക്കങ്ങളെ സീതാറാം യച്ചൂരി അതീവ സൂക്ഷ്മതയോടെയാണ് നിരീക്ഷിക്കുന്നത്. 23ാമത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് അടുത്ത വര്‍ഷം ഫെബ്രുവരി അവസാനത്തോടെ നടക്കുമെന്ന് പറഞ്ഞ സീതാറാം യച്ചൂരി കേരളത്തില്‍ ഭരണ തുടര്‍ച്ച എന്നതാണ് ലക്ഷ്യമെന്ന് പറഞ്ഞു. ഈ വര്‍ഷം ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന പാര്‍ട്ടി കോണ്‍ഗ്രസ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ ജൂലൈ മാസം മുതല്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കും. അതേസമയം വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു പ്രവര്‍ത്തനം സിസി യോഗം വിലയിരുത്തി. കേരളത്തില്‍ തുടര്‍ഭരണവും ബംഗാളില്‍ മതേതരപാര്‍ട്ടികളുമായി ചേര്‍ന്ന് ബിജെപിയെ തോല്‍പ്പിക്കുകയുമാണ് പാര്‍ട്ടി ലക്ഷ്യം.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഫെബ്രുവരി രണ്ടാംവാരം മുതല്‍ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കും ആഹ്വാനം നല്‍കിയിട്ടുണ്ട്.പാര്‍ലമെന്റില്‍ നിയമങ്ങള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ എംപിമാര്‍ക്ക് സി സി നിര്‍ദേശം.
കോണ്‍ഗ്രസിന് വലിയ പ്രാധാന്യമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. ഏറെ നാളായി നിശബ്ദമായിരുന്ന കോണ്‍ഗ്രസിന് ഉമ്മന്‍ ചാണ്ടിയുടെ വരവ് വലിയ ആവേശമാണ് സമ്മാനിച്ചിരിക്കുന്നത്.ഉമ്മന്‍ ചാണ്ടി രംഗത്തെത്തിയതോടെ സി പി എമ്മും സര്‍ക്കാരും തീര്‍ത്തും നിശബ്ദരായി. ഓര്‍ത്തഡോക്‌സ് പ്രതിനിധികള്‍ പാണക്കാട് തറവാട്ടില്‍ ചെന്നതും കോണ്‍ഗ്രസ് നേതാക്കള്‍ ബിഷപ്പ് ഹൗസുകള്‍ സന്ദര്‍ശിക്കുന്നതും സി പി എമ്മിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എന്‍ എസ് എസിന്റെ പിന്തുണ കോണ്‍ഗ്രസിനായതും പാര്‍ട്ടിയെ ബുദ്ധിമുട്ടിക്കുന്നു. സോളാറിനെക്കാള്‍ വലുതാണ് സ്വര്‍ണക്കടത്ത് എന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയും സി പി എമ്മിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha





















