അരുവിക്കരയില്‍ ജോര്‍ജ്ജിന്റെ സ്ഥാനാര്‍ത്ഥിയായി കെ ദാസ്

അരുവിക്കരയില്‍ അങ്കം കൊഴുപ്പിക്കാന്‍ സ്ഥാനാര്‍ത്ഥിയുമായി ജോര്‍ജ്ജും രംഗത്ത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കരയില്‍ പി സി ജോര്‍ജ്ജിന്റെ സ്ഥാനാര്‍ത്ഥിയെയും പ്രഖ്യാപിച്ചു. കെ ദാസാണ് അഴിമതി വിരുദ്ധ മുന്നണിയുടെ സ്ഥാനാര്‍ത്ഥി. സിഎസ്‌ഐ സമുദായാംഗമായ ദാസിന്റെ സ്ഥാനാര്‍ത്ഥിത്വം ഇരുമുന്നണികള്‍ക്കും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിഞ്ഞ ദിവസങ്ങളിലായി ഹിതപരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കെ ദാസിനെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. വി എസ്ഡിപിയെയും കൂട്ടുപിടിച്ചാണ് ഇവിടെ പി സി ജോര്‍ജ്ജിന്റെ മുന്നേറ്റം.
നേരത്തെ പിഡിപി പൂന്തുറ സിറാജിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനം കൈകൊണ്ടിരുന്നു. കൂടാതെ കേരള കോണ്‍ഗ്രസ് നേതാവ് പി.സി.തോമസും അരുവിക്കരയില്‍ മല്‍സരിക്കാന്‍ ഒരുങ്ങുകയാണ്. ഇന്ന് വൈകിട്ട് മൂന്നിന് സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും. റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പി.സി.തോമസ് മല്‍സരത്തിനൊരുങ്ങുന്നത്. ഇടതുമുന്നണിയില്‍ നിന്ന് തനിക്ക് നീതി ലഭിച്ചില്ലെന്നും വഞ്ചനാപരമായ സമീപനമാണ് സ്വീകരിച്ചതെന്നും പി.സി.തോമസ് കഴിഞ്ഞദിവസം വിതുരയില്‍ ചേര്‍ന്ന കര്‍ഷക കണ്‍വന്‍ഷനില്‍ ആരോപിച്ചിരുന്നു. എല്ലാവരും കൂടി രംഗം കൊഴുപ്പിക്കുമെന്നതില്‍ തര്‍ക്കമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















