തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വഴിതെറ്റിച്ചു

ഡല്‍ഹിക്ക് പോകാനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വഴിതെറ്റിച്ചു. ഇന്റര്‍നാഷണല്‍ ടെര്‍മിനലില്‍ നിന്ന് പുറപ്പെടേണ്ട വിമാനത്തില്‍ പോകേണ്ട ആഭ്യന്തരമന്ത്രിയെ ഒപ്പമുണ്ടായിരുന്ന പൊലീസ് എത്തിച്ചത് ഡൊമസ്റ്റിക് ടെര്‍മിനലില്‍. ഇതോടെ മന്ത്രിക്ക് പോകേണ്ടിയിരുന്ന വിമാനം കിട്ടിയില്ല. തുടര്‍ന്ന് മറ്റൊരു വിമാനത്തിലാണ് അദ്ദേഹം ഡല്‍ഹിക്ക് പുറപ്പെട്ടത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. രാവിലെ ആറുമണിക്ക് ഇന്റര്‍നാഷണല്‍ ടെര്‍മിനലില്‍ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് ആഭ്യന്തരമന്ത്രിക്ക് പോകേണ്ടിയിരുന്നത്. എന്നാല്‍, ഡല്‍ഹി യാത്രയായതിനാല്‍ ആഭ്യന്തര വിമാനത്താവളത്തില്‍ നിന്നാകുമെന്ന് കരുതിയാണ് മന്ത്രിയുടെ പൈലറ്റ് വാഹനം അവിടേക്ക് പോയത്. തുടര്‍ന്നുണ്ടായ ആശയക്കുഴപ്പത്തില്‍ മന്ത്രിക്ക് ആ വിമാനത്തില്‍ പോകാനുമായില്ല. അദ്ദേഹത്തിന് യാത്ര ഒഴിവാക്കാന്‍ കഴിയാത്തതിനാല്‍ മറ്റൊരു വിമാനത്തില്‍ പോകേണ്ടിവന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇക്കാര്യം സിറ്റി പൊലീസ് കമ്മിഷണര്‍ സ്ഥിരീകരിച്ചു. എവിടെയാണ് വീഴ്ചപറ്റിയതെന്നും ഉത്തരവാദികള്‍ ആരാണ് എന്ന് കണ്ടുപിടിക്കുന്നതിനും വേണ്ടിയാണ് അന്വേഷണം. മന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ട് കമ്മിഷണര്‍ ഓഫീസില്‍ നിന്ന് നില്‍കിയ വിവരങ്ങള്‍ കൃത്യമായിരുന്നു. അതുപ്രകാരം ഇന്റര്‍നാഷണല്‍ ടെര്‍മിനലിലേക്ക് തന്നെയാണ് പോകേണ്ടിയിരുന്നത്. എന്നാല്‍, വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് വീഴ്ചയുണ്ടായത്. ആരോ പറഞ്ഞതു പ്രകാരമാണ് മന്ത്രിയുടെ വാഹനം ആഭ്യന്തര ടെര്‍മിനലിലേക്ക് പോയത്. വീഴ്ച കണ്ടെത്തിയാല്‍ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടായേക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















