അന്ന് കലാഭവൻ മണിയുടെ ആ ഇടപെടൽ സോമദാസിന്റെ ജീവിതത്തിൽ വഴിത്തിരിവായി; പിന്നീടങ്ങോട്ട് സംഭവിച്ചത്! വേദന നൽകി സോമദാസ്

ഓർക്കാപ്പുറത്തായിരുന്നു സോമദാസ് ഈ ലോകത്തോട് വിട പറഞ്ഞത്. മലയാളികൾക്ക് നല്ലൊരു ഗായകനെയും, സോമുവിന്റെ സുഹൃത്തുകൾക്ക് നല്ലൊരു സുഹൃത്തിനെയും, കുടുംബത്തിന് നല്ലൊരു അച്ഛനെയും നഷ്ടമായ ദുഃഖത്തിലാണ് എല്ലാവരും. കലാഭവൻ മണിയുടെയും ഇദ്ദേഹത്തിന്റെയും ജീവിതത്തിൽ ഏറെ സമാനതകളുണ്ട്. കഷ് ടങ്ങളും ദുഃഖങ്ങളും അതിജീവിച്ച് കലാഭവൻ മണി വളർന്നുവന്ന പോലെ ചാത്തന്നൂരിന്റെ അഭിമാനമായി ഉയർന്നുവന്ന താരമായിരുന്നു സോമദാസ്. മണിയും സോമദാസും തമ്മിൽ വലിയ സൗഹൃദമായിരുന്നു. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ഓട്ടോ ഡ്രൈവർമാരായിരുന്നു ഈ സുഹൃത്തുക്കൾ . രണ്ടു പേരും പാട്ടിനെ നെഞ്ചോട് ചേർത്തവർ. മണിയുടെ ശബ്ദം അനുകരിച്ചും സോമദാസ് ശ്രദ്ധേയനായിരുന്നു. കലാഭവന്‍ മണിയുടെ ഇടപെടലിനെ തുടര്‍ന്നാണ് സോമദാസിന് സിനിമയില്‍ അവസരം ലഭിച്ചത്. ഇടയ്ക്ക് വ്യക്തി ജീവിതത്തിൽ പ്രതിസന്ധികളുണ്ടായപ്പോൾ സോമുവും ഒറ്റപ്പെട്ടു. സുഹൃത്തുക്കളിൽ അഭയം തേടി. സ്റ്റാർ സിംഗർ നൽകിയ പ്രശസ്‌തിക്ക് നേരിയ മങ്ങലേറ്റ കാലം, സോമു പ്രവാസിയുമായി. ജീവിതം തിരിച്ചുപിടിച്ചേ മതിയാകൂ എന്ന ഘട്ടത്തിൽ താങ്ങായത് ബിഗ്‌ബോസായിരുന്നു.
ആരോഗ്യകാരണങ്ങളാലാണ് ഷോയിൽ നിന്നും സോമദാസ് പുറത്തായത്. ഷോ തുടങ്ങി ഏറെ ദിവസങ്ങള്‍ പിന്നിടും മുന്‍പേ അദ്ദേഹത്തിന് പുറത്തുപോകേണ്ടിവന്നു. എന്നാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ബിഗ് ബോസ് പ്രേക്ഷകര്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞ മത്സരാര്‍ഥിയായിരുന്നു സോമദാസ്. വ്യക്തിപരമായ വേദനകള്‍ തുറന്നുപറയാനുള്ള മനസും മനോഹരമായ ആലാപനവുമാണ് മറ്റ് മത്സരാര്‍ഥികള്‍ക്കിടയില്‍ സോമദാസിന് പ്രിയം നേടിക്കൊടുത്തത്.
കൊവിഡ് ബാധയെ തുടർന്നായിരുന്നു സോമദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡിൽ നിന്ന് കരകയറിയെന്ന് വിചാരിച്ചിരിക്കവേ വൃക്കകളും ഹൃദയവും താളം തെറ്റി. ഒടുവിൽ കലാഭവൻ മണിയെപ്പോലെ അപ്രതീക്ഷിതമായി സോമുവും യാത്രയായി. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുമ്പോഴാണ് അപ്രതീക്ഷിത വേര്‍പാട്. ഒരു സ്റ്റേജ് ഷോയില്‍ പങ്കെടുത്ത് തിരിച്ചു വന്നതിനു ശേഷമാണ് സോമദാസിന് കൊവിഡ് ബാധിക്കുന്നത്. കരള്‍ രോഗത്തെ തുടര്‍ന്ന് മദ്യപിക്കാന്‍ പാടില്ലാതിരുന്ന സോമദാസ് ഷോ കഴിഞ്ഞ ശേഷം മദ്യപിച്ചതാണ് നില കൂടുതല്‍ വഷളാക്കിയതെന്ന് കരുതുന്നു. മദ്യപിക്കരുത് എന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ഉണ്ടായിരുന്നിട്ടും മദ്യപിച്ചത് കരളിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചതായി സോമദാസുമായി അടുപ്പമുള്ളവര്‍ പറയുന്നു.
https://www.facebook.com/Malayalivartha





















