ബിജെപിയും സിപിഎമ്മും കേരളത്തെ വര്‍ഗീയ വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നു: രമേശ് ചെന്നിത്തല; തില്ലങ്കേരി മോഡല്‍ ഐക്യം കേരളം മുഴുന്‍ വ്യാപിപ്പിക്കുന്നു
കേരളത്തെ പൂര്‍ണ്ണമായും വര്‍ഗീയവല്‍ക്കരിക്കാനുള്ള നീക്കമാണ് ബി ജെ പിയും സി പി എമ്മും നടത്തുന്നതെന്ന്് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഇവര്‍ ഒരേ തൂവല്‍ പക്ഷികളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്്. കോണ്‍ഗ്രസിനെയും യു ഡി എഫിനെയും ഇല്ലായ്്മ ചെയ്യുക എന്നതാണ് രണ്ട് പേരുടെയും ലക്ഷ്യം. ലക്ഷ്യം ഒന്നായതുകൊണ്ടു തന്നെ ഇവര്‍ തമ്മിലുള്ള അന്തര്‍ധാരയും വളരെ ശക്തമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഐശ്വര്യ കേരളായാത്രയുടെ ഭാഗമായി കാസര്‍കോട് നടത്തിയ പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തില്ലങ്കേരി മോഡല്‍ ഐക്യം കേരളം മുഴുവന്‍ വ്യാപകമാക്കാന്‍ സി.പി.എമ്മും ആര്‍.എസ്.എസും ശ്രമിക്കുകയാണ്്. എന്നാല്‍ ഇവര്‍ ഒരുമിച്ച് നിന്നാലും കേരളത്തിലെ മതേതര വിശ്വാസികള്‍ ഇവര്‍ക്കെതിരെ ഒരുമിച്ച് നിന്ന് യു ഡി എഫിനെ പിന്തുണക്കുമെന്ന വിശ്വാസം തങ്ങള്‍ക്കുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പില്‍ യുഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തും.
സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ലക്ഷ്യം കോണ്‍ഗ്രസിനെ ഇല്ലാതാക്കുക എന്നതാണ്. സി.പി.എം കളിക്കുന്നത് തീ കൊണ്ടാണ്. വര്‍ഗ്ഗീയത ആളി കത്തിക്കുകയാണ് സി.പി.എം. അതിനായി ഇവര്‍ വിവിധ മത വിഭാഗങ്ങളെ തമ്മിലടിപ്പിക്കുകയാണ്. അതിന് വേണ്ടി അവര്‍ അവരുടെ സൈബര്‍ സേനയെ ഉപയോഗിക്കുന്നുവെന്ന് രമേശ് ചെന്നിത്തല കൂട്ടിചേര്‍ത്തു.
മുസ്ളീം സമുദായത്തെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനാണ് വിജയരാഘവന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്്. തങ്ങള്‍ക്ക് വോട്ട് ചെയ്യുമ്പോള്‍ അവരെല്ലാം പുരോഗമന വാദികള്‍ , അല്ലങ്കില്‍ എല്ലാം വര്‍ഗീയ വാദികള്‍ എന്ന നിലപാടാണ് സി പിഎം എടുക്കുന്നത്്. യു.ഡി.എഫിന് പുറത്തുള്ള ഒരു പാര്‍ട്ടിയുമായും യു.ഡി.എഫിന് സഖ്യമില്ലന്നും മത നിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച് കൊണ്ടുള്ള ഒരു പോരാട്ടത്തിനാണ് ഈ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് തെയ്യാറെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
10 ശതമാനം മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്കുള്ള സംവരണത്തെ പിന്തുണക്കുകയാണ് യു.ഡി.എഫ് ചെയ്ത്. പത്തു ശതമാനം സംവരണം നടപ്പാക്കുമ്പോള്‍ മുസ്ലിം വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന അനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ പാടില്ലെന്ന് മാത്രമാണ് മുസ്ലിം ലീഗ് ആവശ്യപ്പെട്ടത്. അതിലെന്താണ് തെറ്റ്്്്. യു.ഡി.എഫിന്റെ പ്രകടന പത്രികയിലുണ്ടായിരിന്നുന്ന പ്രഖ്യാപനമാണ് മുന്നോക്കസമുദായത്തിലെ പാവപ്പെട്ടവര്‍ക്കുള്ള സംവരണം. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റിധരിപ്പിക്കാന്‍ വേണ്ടി മനപൂര്‍വം സൃഷ്ടിക്കപ്പെട്ടതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ എന്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുകയാണെങ്കില്‍ വട്ടപൂജ്യം മാര്‍ക്ക് മാത്രമേ നല്‍കാന്‍ സാധിക്കുകയുള്ളു. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ അല്ലാതെ ഒരു പുതിയ പദ്ധതി പോലും പ്രഖ്യാപിക്കാന്‍ പിണറായി സര്‍ക്കാരിന് സാധിച്ചിട്ടില്ല. പ്രഖ്യാപനങ്ങളും. പ്രസ്താവനകളും ആളുകളെ അപമാനിക്കുന്നതുമല്ലാതെ മറ്റൊന്നും ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ധാര്‍ഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും ഭാഷ മുഖ്യമന്ത്രിയുടെ മുഖ മുദ്രയായിക്കഴിഞ്ഞു. ജനങ്ങളോട് ബഹുമാനമില്ലാത്ത ഭരണമാണ് കേരളത്തില്‍ നടക്കുന്നത്്. ജനങ്ങളുടെ ജീവല്‍ പ്രധാനമായ പ്രശ്നങ്ങളോട് മുഖം തിരിഞ്ഞ് നില്‍ക്കുന്ന സര്‍ക്കാരാണിത്്്. എല്ലാ വിഭാഗം ജനങ്ങളും പ്രതിസന്ധിയിലാണ്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്് ഇത്തവണത്തെ ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഒരു തരത്തിലും ആശ്വാസം നല്‍കുന്ന ഒന്നല്ല. ഈ റിപ്പോര്‍ട്ട് വരാന്‍ തന്നെ വളരെ കാലതാമസമുണ്ടായി. ശമ്പള പരിഷ്‌കരണത്തില്‍ പോലീസ് സേനക്ക് വേണ്ട പരിഗണന നല്‍കില്ല. റിസ്‌ക് അലവന്‍സായി 10 രൂപ മാത്രമാണ് വര്‍ധിപ്പിച്ചത്. പ്രളയ കാലത്തും കോവിഡ് കാലത്തും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച്ചവച്ച പോലീസ് സേനയെ സര്‍ക്കാര്‍ അപമാനിച്ചു. ശമ്പള പരിഷ്‌കരണ ശുപാര്‍ശ തന്നെ കള്ളക്കളിയാണെന്നും അടുത്ത് വരുന്ന സര്‍ക്കാരിനുള്ള ബാധ്യതയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിചേര്‍ത്തു.
ചലച്ചിത്ര അവാര്‍ഡ് ദാനം കലാകാരന്‍മാരെ മുഖ്യമന്ത്രി അപമാനിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിതരണത്തില്‍ കലാകരന്മാരെ മുഖ്യമന്ത്രി അപമാനിക്കുകയായിരുന്നു. മുഖ്യമന്ത്രി ഇതിന് മുമ്പ് കോവിഡ് കാലത്ത് പരിപാടികളില്‍ പങ്കെടുക്കുകയും അവാര്‍ഡ് വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല മുഖ്യമന്ത്രിക്ക് അവാര്‍ഡ് നല്‍കാന്‍ താല്‍പര്യമില്ലായിരുന്നുവെങ്കില്‍ മറ്റ് എതെങ്കിലും മന്ത്രിയെക്കൊണ്ട്്് അവാര്‍ഡ് വിതരണം ചെയ്യിക്കാമായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പ്രഥമ പരിഗണന കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന്: രമേശ് ചെന്നിത്തല
.യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പ്രഥമ പരിഗണ കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന് നല്‍കുമെന്ന് രമേശ് ചെന്നിത്തല. യു ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന കാസര്‍കോഡ് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ഒച്ചിന്റെ വേഗതിയിലാണ് മുന്നോട്ട് പോകുന്നത്്്. കഴിഞ്ഞ ബഡ്ജറ്റില്‍ ഒരു രൂപ പോലും ഈ മെഡിക്കല്‍ കോളജിന് വേണ്ടി സര്‍ക്കാര്‍ മാറ്റി വച്ചില്ല. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി കാസര്‍ഗോഡ് എത്തിയ പ്രതിപക്ഷ നേതാവിനെ കാണാന്‍ എത്തിയ കാസര്‍ഗോട്ടെ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും എന്റോസള്‍ഫാന്‍ സെല്ലിന്റെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍ഗോഡ് വികസനത്തിന് വേണ്ടി കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇടതു സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. കാസര്‍ഗോട്ടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ രൂപം നല്‍കിയ പ്രഭാകരന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അവഗണിച്ചു. കെ പി സി സി പ്രസിഡന്റായിരിക്കെ താന്‍ നടത്തിയ സ്നേഹ സമന്ദേശ യാത്രയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെക്കൊണ്ട്് ഇത്തരത്തില്‍ ഒരു കമ്മിറ്റിയുണ്ടാക്കാന്‍ പ്രേരിപ്പിച്ചത്്. അതിന്റെ ഭാഗമായി ഒരുപാക്കേജും പ്രഖ്യാപിച്ചു. എന്നാല്‍ അഞ്ച് വര്‍ഷമായിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ആരോഗ്യമന്ത്രി കെ.കെ ശൈലജന ശിലാസ്ഥാപനം നടത്തിയ റിഹാബിലിസ്റ്റേഷന്‍ സെന്ററിന്റെ കല്ല് മുളച്ചിട്ടും പദ്ധതി തുടങ്ങാന്‍ പോലും സാധിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്‍ഡോസള്‍ഫാന്‍ ഇരകളെ സര്‍ക്കാര്‍ മുഖ്യമന്ത്രി വഞ്ചിച്ചു.
എന്റോസള്‍ഫാന്‍ ദുരിതബാധിതരെ മുഖ്യമന്ത്രി പിണറായി വിജയന്‍ വഞ്ചിച്ചു. സമരക്കാര്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ചില്ല. സി.പി.എമ്മിന്റെ യുവജനസംഘടനയായ ഡി.വൈ.എഫ്.ഐ കോടതിയില്‍ പോയി നേടി വിധി നടപ്പാക്കന്‍ പോലും പിണറായി സര്‍ക്കാര്‍ തയ്യാറായില്ല. ഇനിയും 3017 ദുരിത ബാധിത കുടുംബങ്ങള്‍ക്ക് കോടതി നിര്‍ദേശിച്ച ദുരിതാശ്വാസ തുക നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സെക്രട്ടറിയേറ്റിന് മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ സമരം നടത്തിയപ്പോള്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പോലും പാലിക്കാന്‍ കഴിഞ്ഞില്ല. ടാറ്റാ ആശുപത്രി ആരംഭിക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് എം പിക്ക്് നിരാഹാരമിരിക്കേണ്ട അവസ്ഥയുണ്ടായി. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കാസര്‍ഗോട്ടെ പിന്നോക്ക അവസ്ഥക്ക് പരിഹാരമായി പ്രത്യേക പാക്കേജുണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഫോട്ടോ അടിക്കുറപ്പ്: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളിലെ പ്രവര്‍ത്തകരായ മുനീസ അമ്പലത്തറ, സിസ്റ്റര്‍ ജയ ആന്റോ, താജുദ്ദീന്‍ പടിഞ്ഞാര്‍, അമ്പലത്തറ കുഞ്ഞികൃ്ഷ്ണന്‍, ഫെബിന കോട്ടപ്പുറം, സിബി അലക്സ്് എന്നിവര്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കണ്ട് നിവേദനം നല്‍കുന്നു. ഡി സി സി പ്രസിഡന്റ് ഹക്കിം കുന്നേല്‍, കെ പി സി സി സെക്രട്ടറി നീലകണ്ഠന്‍ എന്നിവര്‍ സമീപം.
https://www.facebook.com/Malayalivartha





















