മന്ത്രി സഭായോഗം ചീഫ് സെക്രട്ടറി ജിജിതോംസനെ താക്കീത് ചെയ്തു

പാമോയില്‍ കേസില്‍ വിവാദ പ്രസ്താവന നടത്തിയ ചീഫ് സെക്രട്ടറി ജിജി തോംസണിനെതിരെ മന്ത്രിസഭാ യോഗത്തില്‍ വിമര്‍ശനം. ജിജിയുടെ പ്രസ്താവന അനാവശ്യവും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് വിമര്‍ശനത്തിന് തുടക്കമിട്ടത്. അരുവിക്കര ഉപതിരഞ്ഞെടുപ്പ് വേളയില്‍ വിവാദ പ്രസ്താവനകള്‍ നടത്തി സര്‍ക്കാരിനെ വെട്ടിലാക്കുകയാണോ ചീഫ് സെക്രട്ടറിയുടെ ലക്ഷ്യമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ഇതോടെ മന്ത്രിമാരും ജിജിയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്നു. ജിജിയുടെ പ്രസ്താവന തെറ്റിദ്ധാരണ പരത്തുന്നതാണെന്നും സര്‍ക്കാരിനെ അത് പ്രതിരോധത്തില്‍ ആക്കിയെന്നും മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു. പാമോയില്‍ കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്‌പോള്‍ ഇത്തരം പ്രസ്താവനകള്‍ ഉത്തരവാദപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ നടത്തരുതായിരുന്നു എന്നും മന്ത്രിമാര്‍ പറഞ്ഞു.
എന്നാല്‍, തെറ്റിദ്ധാരണ പരത്തുകയോ സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആക്കുകയോ ചെയ്യാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്ന് ജിജി തോംസണ്‍ വിശദീകരിച്ചു. പത്രസമ്മേളനത്തില്‍ ചോദ്യങ്ങള്‍ ഉണ്ടായപ്പോള്‍ തന്റെ ഭാഗം ന്യായീകരിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പാമോയില്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വ്യക്തിപരമായ നിലപാടുകള്‍ക്ക് പ്രസക്തിയില്ലെന്ന് പറയാനാണ് താന്‍ ശ്രമിച്ചത്. എന്നാല്‍, അങ്ങനെയല്ല മാദ്ധ്യമങ്ങളില്‍ വാര്‍ത്ത വന്നതെന്നും ജിജി തോംസണ്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















