കടകംപള്ളി ഭൂമി തട്ടിപ്പു കേസ്: സലിം രാജിനെ സിബിഐ അറസ്റ്റു ചെയ്തു, ഗൂഢാലോചനകുറ്റം ചുമത്തി

കടകംപള്ളി ഭൂമി തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിനെ സിബിഐ അറസ്റ്റു ചെയ്തു. സലീംരാജിനെതിരെ ചുമത്തിയിരിക്കുന്നത് ഗൂഢാലോചനകുറ്റം. സലീംരാജ് രേഖകള്‍ നശിപ്പിച്ചെന്ന് സിബിഐ. അഡീഷണല്‍ തഹസില്‍ദാര്‍ വിദ്യോദയകുമാര്‍ ഉള്‍പ്പടെ അഞ്ചു പേരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. കൊച്ചിയിലാണ് മൂന്ന് പേര്‍ അറസ്റ്റിലായത്.
സലീം രാജിനെയും വിദ്യോദയകുമാറിനെയും ഉച്ചയ്ക്ക് 12ന് ചോദ്യം ചെയ്യാനായി സിബിഐ തിരുവനന്തപുരം യൂണിറ്റ് ഓഫീസിലേയ്ക്ക് വിളിച്ചുവരുത്തിയിരുന്നു. തുടര്‍ന്ന് ഒന്നോടെ അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു. ഇരുവരെയും കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. കേസില്‍ സലീം രാജ് ഗൂഢാലോചന നടത്തിയെന്ന് സിബിഐയ്ക്ക് ബോധ്യമായെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സിബിഐയ്ക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















