അരുവിക്കര: സ്ഥാനാര്‍ഥികള്‍ പ്രത്യേക ബാങ്ക് അക്കൗണ്ട് ആരംഭിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

അരുവിക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള പത്രികാസമര്‍പ്പണം ഇന്ന് ആരംഭിക്കും. ജൂണ്‍ 10 വരെ പത്രിക സമര്‍പ്പിക്കാം. മത്സരിക്കുന്ന ഓരോ സ്ഥാനാര്‍ഥിയും തെരഞ്ഞെടുപ്പ് വരവു ചെലവുകള്‍ക്കു മാത്രമായി ഒരു പുതിയ ബാങ്ക് അക്കൗണ്ട് ആരംഭിക്കണം.
പത്രികാസമര്‍പ്പണവേളയില്‍ ഇതിന്റെ വിശദാംശങ്ങള്‍ കൂടി വരണാധികാരിക്ക് നല്‍കേണ്ടതുമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അറിയിച്ചു. എല്ലാ തെരഞ്ഞെടുപ്പ് ചെലവുകളും ഈ അക്കൗണ്ട് വഴി മാത്രമേ നടത്താവൂ എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















