ലണ്ടനില്‍ മരിച്ച മലയാളി ദമ്പതികളുടെയും പെണ്‍മക്കളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

ലണ്ടനിലെ റോംഫോര്‍ഡില്‍ മരിച്ച രതീഷിന്റെയും ഷിജിയുടെയും രണ്ടു പെണ്‍മക്കളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. തൃശ്ശൂര്‍ ജില്ലയിലെ കോലഴിയിലെ വീട്ടിലാണ് നാല് പേരുടെയും മൃതദേഹങ്ങള്‍ ഇന്ന് ഉച്ചയോടെ എത്തിച്ചത്. ഇന്നു രാവിലെ ഒമ്പതുമണിയോടെ നെടുമ്പാശേരി എയര്‍പ്പോര്‍ട്ടിലെത്തിയ മൃതദേഹങ്ങള്‍ ബന്ധുക്കളും സുഹൃത്തുകളും ചേര്‍ന്ന് ഏറ്റുവാങ്ങിയത്. നാലു മൃതദേഹങ്ങളും ഒരുമിച്ചാണ് എയര്‍പ്പോര്‍ട്ടിന് വെളിയിലേക്ക് എത്തിയത്. പ്രാദേശിക രാഷ്ട്രീയ നേതാക്കളും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ എത്തിയിരുന്നു.
തൃശൂര്‍ സ്വദേശിയായ രതീഷ്, ഭാര്യ ഷിജി, മക്കളായ നേഹ, നിയ എന്നിവരെയാണ് ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുകെയിലെ ചില സംഘടനകളും മൃതദേഹം നാട്ടിലെത്തിക്കാനുള്ള പണം സ്വരൂപിക്കാനുള്ള പ്രയത്‌നത്തില്‍ പങ്കാളികള്‍ ആയിരുന്നു. കഴിഞ്ഞ മാസം 12ാം തീയ്യതിയായിരുന്നു ഇവരുടെ മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ഇവരുടെ മരത്തില്‍ നേരത്തെ മുതല്‍ അവ്യക്തതകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് ആചത്മഹത്യയാണെന്ന് വ്യക്തമാകുകയായിരുന്നു.
പ്രാഥമിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനെതുടര്‍ന്ന് മൃതദേഹങ്ങള്‍ പ്രത്യേകം തയ്യാറാക്കിയ ആമ്പുലന്‍സ് കോലഴിയിലെ ഷിജിയുടെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. രതീഷിന്റെ മൃതദേഹം ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിലും ഷിജിയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ അല്‍പം അകലെ പുണ്യതീരം ശ്മശാനത്തിലുമാണ് നടക്കുക. ഒരുമിച്ചാണ് മൃതദേഹങ്ങള്‍ ഷിജിയുടെ ബന്ധുക്കള്‍ ഏറ്റുവാങ്ങിയതെങ്കിലും രതീഷിന്റെ മൃതദേഹം കോലഴിയില്‍ വച്ച് രതീഷിന്റെ ബന്ധുക്കള്‍ ഏറ്റുവാങ്ങി അവരുടെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഷിജിയുടെ ബന്ധുവായ നിഥിനാണ് മൃതദേഹങ്ങള്‍ വീട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏറ്റെടുത്ത് നടത്തിയത്
.അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha





















