ദേഷ്യത്തോടെ ട്രാഫിക്കില്‍ നില്‍ക്കുന്ന നസ്രിയയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പടരുന്നു

സംഭവം എന്തായാലും നസ്‌റിയ നല്ല ദേഷ്യത്തില്‍ ആണെന്നത് സത്യം. ആരോടോ കയര്‍ത്ത് സംസാരിക്കുന്നതും ചിത്രത്തില്‍ വ്യക്തം. രണ്ട് ദിവസമായി ഫേസ്ബുക്കിലൂടെ പ്രചരിക്കുകയാണ് നസ്രിയയുടെ ഈ ചിത്രങ്ങള്‍. ചുറ്റും വാഹനങ്ങള്‍, വെള്ള റേഞ്ച് റോവര്‍ കാറില്‍ നിന്നും നസ്രിയ ഇറങ്ങുന്നതും ആരോടോ സംസാരിക്കുന്നതും ചിത്രത്തില്‍. ഇതോടെ നസ്‌റിയ നസീം ട്രാഫിക്കില്‍ പ്രശ്‌നമുണ്ടാക്കി എന്ന തരത്തിലാണ് വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്. ഫോട്ടോയ്‌ക്കൊപ്പം മൂവാറ്റുപുഴയില്‍ നസ്രിയയുടെ കാര്‍ രണ്ട് ദിവസം മുമ്പ് മൂവാറ്റുപുഴയില്‍ അപകടത്തില്‍ പെട്ടപ്പോള്‍ എന്ന വിധത്തിലാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. തിരുവനന്തപുരം തമ്പാനൂരാണ് വണ്ടി അപകടത്തില്‍ പെട്ടത്. എന്തായാലും നിരവധി പേര്‍ നസ്രിയയുടെ ചിത്രം ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്യുന്നുണ്ട്. നസ്രിയ ഉടന്‍ സിനിമയിലേക്ക് തിരിച്ചുവരുമെന്ന് ഫഹദ് ഫാസില്‍ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. നസ്രിയയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ആരാധകുരും എന്തായാലും പുറത്തുവന്ന ചിത്രങ്ങളെ ആഘോഷമാക്കുകയാണ്. എന്നാല്‍ ഈ ചിത്രങ്ങളുടെ വസ്തുത ഇനിയും വ്യക്തമായിട്ടില്ല. വിവാഹശേഷം സിനിമ വിട്ട നസ്‌റിയയ്ക്ക് ഇപ്പോഴും വമ്പന്‍ ആരാധകര്‍ ഫേസ് ബുക്കിലുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















