ശക്തമായ തീരുമാനമെടുത്ത് കേന്ദ്രം, ഇനിയും വൈകിയാല്‍ വിഴിഞ്ഞം പദ്ധതി കുളച്ചിലിലേക്കുമാറ്റുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

തീരുമാനമെടുക്കാന്‍ വൈകുന്നതാണ് കേരളത്തിലെ വികസനം മുരടിപ്പിക്കുന്നത്. രാഷ്ട്രീയം കളിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി വൈകിച്ചാല്‍ പദ്ധതി കുളച്ചലിലേയ്ക്ക് മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ മടിക്കില്ലെന്ന് ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
മുംബെയില്‍ നടത്തിയ ടെലി കോണ്‍ഫറന്‍സ് പത്രസമ്മേളനത്തില്‍ കൊച്ചിയിലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
\'\'രാഷ്ട്രീയക്കളി തുടര്‍ന്നാല്‍ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ കുളച്ചലിലേയ്ക്ക് അന്താരാഷ്ട്ര തുറമുഖ പദ്ധതി മാറ്റാന്‍ മടിക്കില്ലെന്ന് ഞാന്‍ വ്യക്തമാക്കുന്നു.\'\' അസന്നിഗ്ദ്ധമായി അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ക്ക് വികസനം ആവശ്യമില്ലെങ്കില്‍ കേന്ദ്രത്തിന് ഒന്നും പറയാനില്ലെന്ന് എല്‍.ഡി.എഫ് വിമര്‍ശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു.തുറമുഖ കാര്യം മാത്രമേ സര്‍ക്കാര്‍ പരിഗണിക്കുന്നുള്ളു. കൊളംബോ തുറമുഖം വന്‍നേട്ടം കൈവരിക്കുന്ന സാഹചര്യത്തില്‍ പദ്ധതിയാണ് പ്രധാനം. കുളച്ചല്‍ തുറമുഖത്തിനായി പഠനം പൂര്‍ത്തിയായിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha





















