മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഇന്നു തൃശൂരില്‍

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഇന്നു തൃശൂരില്‍. തേക്കിന്‍കാട് മൈതാനിയില്‍ രാവിലെ എട്ടിനാണു തുടക്കം. മുഖ്യമന്ത്രി ജനങ്ങളില്‍നിന്നു നേരിട്ടു പരാതികള്‍ സ്വീകരിക്കും. ഓണ്‍ലൈനായി ലഭിച്ച 9,500ല്‍ അധികം അപേക്ഷകളില്‍ ഏറ്റവും മുന്തിയ പരിഗണന അര്‍ഹിക്കുന്ന 110 പേരെ മുഖ്യമന്ത്രി ആദ്യം കാണും. ഉച്ചയ്ക്ക് ഒരുമണിക്കും വൈകുന്നേരം അഞ്ചുമണിക്കുശേഷവും പുതുതായി പരാതികളുമായെത്തുന്നവരെയും നേരിട്ടുകാണും.
പരാതികള്‍ കൈകാര്യം ചെയ്യുന്നതിനും സുരക്ഷാക്രമീകരണങ്ങള്‍ക്കുമായി 5,000ല്‍ അധികം ഉദ്യോഗസ്ഥരെയാണു നിയോഗിച്ചിരിക്കുന്നത്. പുതുതായി അപേക്ഷകള്‍ സ്വീകരിക്കുന്നതിന് 20 കൗണ്ടറുകളും അന്വേഷണങ്ങള്‍ക്കായി പത്തു കൗണ്ടറുകളുമുണ്ടാകും. കളക്ടറേറ്റ്, റവന്യൂ ഡിവിഷന്‍ ഓഫീസ്, താലൂക്ക് ഓഫീസുകള്‍ എന്നിവയ്ക്കായി പ്രത്യേക കൗണ്ടറുകളും ക്രമീകരിച്ചിട്ടുണ്ട്.
ജനസമ്പര്‍ക്ക പരിപാടിയുടെ സുരക്ഷയ്ക്കായി രണ്ട് എസിപിമാരുമുണ്ടാകും. അവശരായ അപേക്ഷകരെ സഹായിക്കാന്‍ എസ്പിസി, എന്‍സിസി വിദ്യാര്‍ഥി വിഭാഗങ്ങളുടെ സേവനവുമുണ്ടാകും. ഷാഡോ പോലീസ്, എക്‌സൈസ്, ഫോറസ്റ്റ് സേനാവിഭാഗങ്ങളും സുരക്ഷയ്ക്കായി അണിനിരത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















