പുലിവാലു പിടിച്ച് പോലീസ്, മദ്യപനെയും ഓട്ടോയും കസ്റ്റഡിയിലെടുത്ത പോലീസ് അപകടത്തില്‍പ്പെട്ടു, എസ്.ഐക്ക് ഗുരുതരമായി പരിക്കേറ്റു

പോലീസുകാരുടെ ഓരോ സമയമേ. വരാനുള്ളത് വഴിയില്‍ തങ്ങില്ലെന്ന് പറയുന്നത് എത്ര ശരിയാണ്. അങ്ങനൊരു പ്രശ്‌നത്തില്‍ അകപ്പെട്ടു പോയി ഒരു കൂട്ടം പോലീസുകാര്‍. നേര്യമംഗലത്ത് പെട്രോളിംഗിന് ഇറങ്ങിയ പോലീസുകാര്‍ക്കാണ് പണി കിട്ടിയത്.
ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ കൊച്ചിധനുഷ്‌കോടി ദേശീയപാതയില്‍ ചീയപ്പാറ വെളളച്ചാട്ടത്തിന് സമീപമാണ് സംഭവം നടന്നത്. രാത്രിയില്‍ ഹൈവേ പെട്രോളിംഗിനിടെ നേര്യമംഗലം ഭാഗത്തേയ്ക്ക് പോയ ഓട്ടോറിക്ഷ പരിശോധനയ്ക്കായി എസ്.ഐയും സംഘവും കൈകാണിച്ചു ഓട്ടോ നിര്‍ത്തി.
വാഹനത്തിന്റെ ഡ്രൈവര്‍ വാളറ മടത്തേടത്ത് സിബി വര്‍ഗീസ് (29) മദ്യപിച്ചതായി കണ്ടെത്തിയ പോലീസ് ഇയാളെ ഉടന്‍ തന്നെ കസ്റ്റഡിയിലെടുത്തു. സിബിയെ ഹൈവേ പെട്രോളിംഗ് വാഹനത്തില്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുവരാന്‍ നിര്‍ദേശം നല്‍കിയശേഷം, കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ എസ്.ഐ. തന്നെ ഓടിക്കുകയായിരുന്നു. സിബിയുടെ ഒപ്പം വാഹനത്തിലുണ്ടായിരുന്ന നേര്യമംഗലം തെക്കേക്കുന്നേല്‍ സബിനെ (23) യും എസ്.ഐ. ഓട്ടോറിക്ഷയില്‍ കയറ്റി.
പിടിച്ചെടുത്ത വാഹനം എസ്.ഐ. തന്നെ ഓടിച്ച് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോഴാണ് അപകടം. അപകടത്തില്‍പെട്ട് എസ്.ഐ. ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ഗുരുതര പരുക്കേറ്റു.അടിമാലി ഹൈവേ പെട്രോളിംഗ് എസ്.ഐ: പി.ഡി. മോഹന നാണ് പരുക്കേറ്റത്. യാത്രാമദ്ധ്യേ കോളനിപാലത്ത് എത്തിയപ്പോള്‍ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. പരിക്കേറ്റ എസ്.ഐ. മോഹനനെയും സബിനെയും മറ്റു പോലീസുകാര്‍ ഉടനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ എസ്.ഐയെ വിദഗ്ദ്ധ ചികിത്സക്കായി മുതലക്കോടത്തേക്കു മാറ്റുകയാണ് ചെയ്തതു. ഇയാള്‍ക്ക് കൈക്കും കാലിനും ഇടുപ്പിനും സാരമായി പരുക്കേറ്റതായി ഡോക്ടര്‍ അറിയിച്ചു.
മദ്യപിച്ച് വാഹനം ഓടിച്ചതിന് ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. വാഹന അപകടം സംഭവിച്ച് രണ്ടുപേര്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. അപകടത്തില്‍ വാഹനം ഭാഗികമായി തകര്‍ന്നതായും പോലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















