മന്ത്രിയാകാനിരിക്കുന്ന ജയരാജന്‍ അഴിയെണ്ണുമോ കണ്ടറിയാം

കതിരൂര്‍ മനോജ് വധക്കേസില്‍ കഴിഞ്ഞ ദിവസം സിബിഐ ചോദ്യം ചെയ്ത കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ പ്രതിചേര്‍ക്കാന്‍ സാധ്യത. 1999ല്‍ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ചത് ആര്‍ എസ് എസ് നേതാവായ കതിരൂര്‍ മനോജാണ്. കേസില്‍ മനോജ് ശിക്ഷിക്കപ്പെടുകയും ചെയ്തു. ജയരാജനെ ആക്രമിച്ചതിലുള്ള പ്രതികാരമായാണ് മനോജിനെ കൊന്നതെന്ന് കേസിലെ പ്രധാന പ്രതി വിക്രമന്‍ സിബിഐ ക്ക് മൊഴി നല്‍കിയിരുന്നു. നേരത്തെ വിക്രമന്‍ ജയരാജന്റെ ഡ്രൈവറായി പ്രവര്‍ത്തിച്ചിരുന്നു.
മൊഴികളെല്ലാം ജയരാജന് പ്രതികൂലമാണ്. ജയരാജന്റെ അറിവില്ലാതെ വിക്രമന്‍ എന്തിനു മനോജിനെ കൊല്ലണം എന്നാണ് ചോദ്യം. കാരണം മനോജും വിക്രമനും തമ്മില്‍ മുന്‍ വൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ല.
കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയതോടെയാണ് കതിരൂര്‍ മനോജ് കേസില്‍ സിബിഐ അന്വേഷണം മുറുകിയത്. ഏതാനും മാസങ്ങള്‍ക്കുശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ജയിക്കാനും ഇരിക്കെയാണ് തലയില്‍ ബൂമറാംഗ് പോലെ കതിരൂര്‍ മനോജ് വധക്കേസ് വന്നു വീണിരിക്കുന്നത്. തെളിവുകളും സാക്ഷിമൊഴികളും ജയരാജന് എതിരാണെന്നാണ് സിബിഐ ഉന്നത വൃത്തങ്ങള്‍ പറയുന്നത്.
സിബിഐ ജയരാജന് മീതെ കൊടുവാളായി മാറുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. രാവിലെ തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകുന്നേരം വരെ നീണ്ടിരുന്നു. ഇത് ഉദ്വേഗം പരത്തുകയും ചെയ്തു. ജയരാജനെ അറസ്റ്റ് ചെയ്‌തെന്നായിരുന്നു അഭ്യൂഹം. അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കിയെന്നാണ് പുറത്തു വന്ന ജയരാജന്‍ മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞത്. മുന്‍കൂട്ടി തയ്യാറാക്കിയ അന്‍പതോളം ചോദ്യങ്ങളാണ് ജയരാജനോട് ചോദിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















