സലിം രാജിന് ഒത്താശ ചെയ്തത് ഐഎഎസ് ഉദ്യോഗസ്ഥരോ? ടി ഒ സൂരജിന്റെയും ഷേക്ക് പരീതിന്റെയും നടപടികള്‍ സംശയാസ്പദമാണെന്ന് സിബിഐ

മുഖ്യമന്ത്രിയുടെ ഓഫീസിനെ മറയാക്കി തട്ടിപ്പ് നടത്തിയ മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലീംരാജിനെ ചോദ്യം ചെയ്തതില്‍ നിന്ന് സിബിഐക്ക് നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി സൂചന. ഇന്നലെ അറസ്റ്റ് ചെയ്ത സലിംരാജിനെയും കൂട്ടാളികളെയും സിബിഐ സംഘം ചോദ്യം ചെയ്യല്‍ തുടരുകയാണ്. സിബിഐ എസ്പി ജോസ് മോഹന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.
നേരത്തെ കേസിന്റെ അന്വേഷണത്തിനായി ചോദ്യം ചെയ്തിരുന്ന ഇപ്പോള്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറായ ടി ഒ സൂരജിനും മുന്‍ എറണാകുളം ജില്ലാ കലക്ടര്‍ ഷേക്ക് പരീതും സലിം രാജിനെയും കൂട്ടാളികളെയും സഹായിച്ചതിനാണ് സിബിഐക്ക് തെളിവു ലഭിച്ചിരിക്കുന്നത്.
കളമശ്ശേരികടകംപള്ളി ഭൂമി തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലീം രാജോ താഴേക്കിടയിലുള്ള റവന്യൂ ഉദ്യോഗസ്ഥരോ മാത്രം വിചാരിച്ചാല്‍ ഇത്ര വലിയ തട്ടിപ്പ് നടക്കില്ലെന്ന് വിശദീകരിച്ച് സിബിഐ. ഇവരടങ്ങുന്ന ഉന്നത റവന്യൂ ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടാണോ രേഖകള്‍ തിരുത്തുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്തതെന്നാണോയെന്നാണ് സിബിഐ ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നത്. മുന്‍ എറണാകുളം ജില്ലാ കലക്ടര്‍ ഷേക്ക് പരീത്, ലാന്റ് റവന്യൂ കമ്മീഷണര്‍ ടി ഒ സൂരജ് എന്നിവരുടെ നടപടികള്‍ സംശയാസ്പദമാണെന്നാണ് അന്വേഷണസംഘത്തിന്റെ പൊതുവിലയിരുത്തല്‍.
താഴേത്തട്ടിലുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ട് വിശ്വസിച്ച് മേല്‍ നടപടിക്കായി ശുപാര്‍ശ ചെയ്യുകമാത്രമാണ് തങ്ങള്‍ ചെയ്തതെന്നാണ് ഇരു ഉദ്യോഗസ്ഥരും പ്രാഥമിക ചോദ്യം ചെയ്യലില്‍ സിബിഐയോട് പറഞ്ഞത്. ഇവര്‍ക്ക് ഇക്കാര്യത്തില്‍ നേരിട്ടിടപെട്ടോയെന്നാണ് സംഘം അന്വേഷിക്കുന്നത് എന്നാല്‍ വ്യക്തമായ തെളിവുകള്‍ കിട്ടയ ശേഷമേ സൂരജിനേയും ഷേക്ക് പരീതിനേയും കേസില്‍ പ്രതിസ്ഥാനത്ത് എത്തിക്കൂ. ഇപ്പോള്‍ അറസ്റ്റിലായ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് കാര്യങ്ങള്‍ തെളിയുമെന്നാണ് പ്രതീക്ഷ.
അതിനിടെ കളമശേരി ഭൂമിയിടപാട് കേസിലും സലീം രാജിനെക്കൂടി സിബിഐ പ്രതി ചേര്‍ക്കും.കടകംപള്ളി കേസില്‍ മാത്രമായിരുന്നു സലീം രാജിനെ ഇതേവരെ പ്രതിര്‍ചേര്‍ത്തിരുന്നത്. കളമശേരി കേസിലെ പരാതിക്കാര്‍ മാത്രമായിരുന്നു സലിംരാജിന്റെ നേരിട്ടുള്ള ഇടപെടലുകളെക്കുറിച്ച് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ അറസ്റ്റിലായ റവന്യൂ ഉദ്യോഗസ്ഥരില്‍ നിന്നും സലീം രാജിന്റെ ബന്ധുക്കളില്‍നിന്നും കൂടുതല്‍ തെളിവ് കിട്ടിയിട്ടുണ്ട്. വൈകാതെതന്നെ സലീം രാജിനെക്കൂടി കളമശ്ശേരി കേസിലെ എഫ് ഐ ആറില്‍ ഉള്‍പ്പെടുത്തും.
കടകംപള്ളി കേസില്‍ അറസ്റ്റിലായ സലിംരാജിനെ കളമശേരി കേസില്‍ അറസ്റ്റു രേഖപ്പെടുത്തുകയെന്ന സാങ്കേതിക നടപടിക്രമം മാത്രമേ അന്വേഷണസംഘത്തിന് മുന്നിലുള്ളു. കടകംപള്ളി ഭൂമി ഇടപാടില്‍ സിബിഐ റിമാന്‍ഡില്‍ കഴിയുന്ന സലിംരാജ് അടക്കമുള്ള ഏഴു പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഭൂമി തട്ടിയെടുക്കുന്നതില്‍ കൂടുതല്‍ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാകാനാണ് ഏഴു പേരെയും ഒരുമിച്ച് ചോദ്യം ചെയ്യുന്നത്.ശനിയാഴ്ചവരെയാണ് പ്രതികളെ സിബിഐയുടെ കസ്റ്റഡയില്‍ വിട്ടുനല്‍കിയിരിക്കുന്നത്. അതിനുള്ളില്‍ തന്നെ പരമാവധി തെളിവുകള്‍ കണ്ടെത്തുകയാണ് ലക്ഷ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















