എസ്എന്‍ഡിപി വിദ്യാഭ്യാസ സ്ഥാപനങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് വെള്ളാപ്പള്ളി, സമരത്തിനൊരുങ്ങി എസ്എന്‍ഡിപി

ഈഴവ സമുദായത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ള അവഗണനക്കെതിരെ എസ്എന്‍ഡിപി സമരത്തിനൊരുങ്ങുന്നു. അവഗണനക്ക് കാരണം വിദ്യാഭ്യാസ മന്ത്രിയല്ല മുഖ്യമന്ത്രിയാണ് എന്ന് ആരോപിച്ചാണ് സമരം. വേണ്ടി വന്നാല്‍ എസ്എന്‍ഡിപി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ട് പ്രതിഷേധിക്കാനും തയ്യാറാകുമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈഴവ സമുദായത്തിന്റെ ശത്രുവായി മാറിയിരിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ വിദ്യാഭ്യാസ വകുപ്പിനെയും ധന വകുപ്പിനെയും പഴിചാരുന്ന മുഖ്യമന്ത്രിയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് എസ്എന്‍ഡിപിയുടെ ആരോപണം. എല്ലാ സമുദായവും ചോദിക്കുന്നത്? കൊടുക്കുമ്പോള്‍ ഈഴവനെ തഴയുകയാണ്?. സ്ഥാപനങ്ങളില്‍ വിരമിച്ചവര്‍ക്കും മരിച്ചവര്‍ക്കും പകരം നിയമനം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കാന്‍ വര്‍ഷങ്ങളായി സര്‍ക്കാര്‍ അനുവദിക്കുന്നില്ല. ഇത്? കാരണം കോടിക്കണക്കിന്? രൂപ മാനേജ്‌മെന്റിന് നഷ്ടം സംഭവിക്കുകയാണ്. ഇതിനെതിരില്‍ പരസ്യ പ്രതികരണവുമായി ഇറങ്ങാനാണ്? എസ്എന്‍ഡിപിയുടെ നീക്കം.
എസ്എന്‍ ട്രസ്റ്റിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ട് പ്രതിഷേധിക്കണമെന്ന് നേരത്തേ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ നിര്‍ദേശമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ അടക്കം ഇന്ന് മുതല്‍ മൂന്ന് ദിവസം മൂന്നാറില്‍ ചേരുന്ന എസ്എന്‍ഡിപി ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനമെടുക്കും. ഈ പ്രശ്?നത്തില്‍ ഊന്നിയ നിലപാട്? അരുവിക്കര തെരഞ്ഞടുപ്പില്‍ സ്വീകരിക്കണമെന്ന അഭിപ്രായവും എസ്എന്‍ഡിപിയിലുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















