യുഡിഎഫ് ആളെ പറ്റിക്കുന്നു; വിശാലബെഞ്ചിന്റെ പരിഗണനയിലുള്ള വിഷയത്തില്‍ ഏത് അധികാരം ഉപയോഗിച്ച് യുഡിഎഫ് നിയമമുണ്ടാക്കുമെന്ന് വിജയരാഘവന്

യുഡിഎഫിന്റെ ശബരിമല കരടുനിയമത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. യുഡിഎഫ് ആളെ പറ്റിക്കുകയാണ്. ശബരിമല വിശാലബെഞ്ചിന്റെ പരിഗണനയിലുള്ള വിഷയത്തില്‍ ഏത് അധികാരം ഉപയോഗിച്ച് യുഡിഎഫ് നിയമമുണ്ടാക്കുമെന്ന് വിജയരാഘവന് ചോദിച്ചു.
ഇങ്ങനെയുള്ള വിഷയത്തില്‍ നിയമനിര്‍മാണം നടത്താനാകില്ല. കോടതി വിധി അനുസരിച്ചേ സര്‍ക്കാരിന് പ്രവര്‍ത്തിക്കാനാകു. യുഡിഎഫ് വ്യാജ ബില്ലിലൂടെ നാട്ടുകാരെ പറ്റിക്കുകയാണ്. ഒന്നാമത് അവര്‍ ഇപ്പോള്‍ അധികാരത്തില്‍ ഇല്ല. ഇനി അധികാരത്തില്‍ വരുമെന്ന് കരുതിയാണെങ്കില്‍, വരാനും പോകുന്നില്ല. പിന്നെ നിയമപരമായ അവകാശവുമില്ല. സുപ്രീം കോടതിയുടെ വിശാലബെഞ്ച് ചര്‍ച്ച ചെയ്ത വിഷയത്തില്‍ നിയമം നിര്‍മിക്കാന്‍ ആവില്ലെന്നും വിജയരാഘവന് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























